മോഹന്‍ലാല്‍ സിനിമകളുടെ റിലീസ് വൈകുന്നു എന്ന് ഇനി ഈ വര്‍ഷം ആരും പരാതി പറയില്ല!

ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ - മോഹന്‍ലാലിനോടാണോ കളി?

Mohanlal, Kabali, Pulimurugan, Oppam, Janatha Garage, Rajinikanth, Kasaba,  മോഹന്‍ലാല്‍, കബാലി, പുലിമുരുകന്‍, ഒപ്പം, ജനതാ ഗാരേജ്, രജനികാന്ത്, കസബ
Last Modified വ്യാഴം, 21 ജൂലൈ 2016 (14:26 IST)
മോഹന്‍ലാല്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ വൈകുന്നു എന്നത് ആരാധകരുടെ സ്ഥിരം പരാതിയാണ്. സിനിമകള്‍ റിലീസ് ചെയ്യുന്നതിലെ ഇടവേളകള്‍ കൂടുന്നു എന്നതാണ് അവരുടെ പ്രശ്നം. ഇപ്പോള്‍ തന്നെ പുലിമുരുകന്‍ എന്ന മെഗാ പ്രൊജക്ടിനായി അവര്‍ എത്രകാലമായി കാത്തിരിക്കുന്നു!

എന്തായാലും ആ പരാതി തീര്‍ക്കാന്‍ തന്നെയാണ് മോഹന്‍ലാലിന്‍റെ തീരുമാനം. അടുത്ത മൂന്നുമാസങ്ങളിലായി മോഹന്‍ലാലിന്‍റേതായി തിയേറ്ററുകളിലെത്താന്‍ പോകുന്നത് നാല് സിനിമകള്‍!

ഓഗസ്റ്റ് 12നാണ് തെലുങ്ക് ചിത്രമായ ‘മനമന്ത’ റിലീസ് ചെയ്യുന്നത്. അതിന്‍റെ മലയാളം പതിപ്പായ വിസ്മയവും അതേദിവസം പ്രദര്‍ശനത്തിനെത്തും.

സെപ്റ്റംബര്‍ രണ്ടിന് തെലുങ്ക് ചിത്രമായ ജനതാ ഗാരേജ് റിലീസ് ചെയ്യും. അന്നുതന്നെ മലയാളം പതിപ്പും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. കൃത്യം അഞ്ചുദിവസം കഴിഞ്ഞ് സെപ്റ്റംബര്‍ ഏഴിന് പ്രിയദര്‍ശന്‍ ചിത്രമായ ‘ഒപ്പം’ റിലീസാകും!

ഒക്ടോബര്‍ ഏഴിനാണ് ഏവരും കാത്തിരിക്കുന്ന ‘പുലിമുരുകന്‍’ എത്തുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം കേരളത്തില്‍ കബാലിയേക്കാള്‍ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കാനാണ് പരിപാടി.

മോഹന്‍ലാല്‍ സിനിമകളുടെ റിലീസ് വൈകുന്നു എന്ന് ഇനി ഈ വര്‍ഷം ആരും പരാതി പറയില്ല!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :