ആഷിഖ്‌ അബുവിന്റെ വൈറസിൽ നിന്ന് കാളിദാസൻ പുറത്ത്!

അപർണ| Last Updated: ബുധന്‍, 19 സെപ്‌റ്റംബര്‍ 2018 (14:37 IST)
കിടിലൻ പ്രതിഭകളുടെ മഹാസംഗമമായിരിക്കും ‘വൈറസി’ൽ എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാകില്ല. ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വൈറസിൽ പ്രതിഭാശാലികളായ നിരവധി താരങ്ങളാണുള്ളത്. കേരളം അതിജീവിച്ച ഒരു മഹാരോഗം തന്നെയായിരുന്നു നിപ്പ വൈറസ്. ഈ സംഭവത്തെയാണ് ആഷിഖ് അബു സിനിമയാക്കുന്നത്.

ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാളിദാസ് ജയറാം ആണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, മറ്റ് ചില ചിത്രങ്ങളുടെ തിരക്കുകൾ ആയതിനാൽ ചിത്രത്തിൽ നിന്നും കാളിദാസ് പിന്മാറിയെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. കാളിദാസിന് പകരം യുവതാരങ്ങളിൽ ശ്രദ്ധേയനായ ശ്രീനാഥ് ഭാസിയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുക.

ജീത്തു ജോസഫ്, അൽ‌ഫോൺസ് പുത്രൻ, മിഥുൻ മാനുവൽ തോമസ്, സന്തോഷ് ശിവൻ എന്നിവരുടെ ചിത്രങ്ങളിൽ കരാർ ഒപ്പിട്ടിരിക്കുകയാണ് കാളിദാസ്. ഈ തിരക്കുകൾ മൂലമാണ് താരം വൈറസ് വേണ്ടെന്ന് വെച്ചത്. അതോടൊപ്പം, ചിത്രത്തിൽ ഫഹദ് ഫാസിൽ അതിഥി കഥാപാത്രമായും എത്തുമെന്ന് സൂചനയുണ്ട്.

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ആയിരുന്നു നിപ്പാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ആയിരുന്ന ലിനി നിപ്പ ബാധയെ തുടര്‍ന്ന് മരിച്ചപ്പോള്‍ കേരളം ശരിക്കും കണ്ണീര്‍ വാര്‍ത്തു. ഭര്‍ത്താവിനായി ലിനി അവസാനം എഴുതിയ കത്ത് ലോകമാധ്യമങ്ങളില്‍ പോലും വാര്‍ത്തയായി. ഏറെ ഭയന്നെങ്കിലും കേരളം നിപ്പാ വൈറസിനെ അതിജീവിച്ചു.


വമ്പന്‍ താരനിരയാണ് ചിത്രത്തില്‍. രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, പാര്‍വതി തിരുവോത്ത്, രമ്യ നമ്പീശന്‍, ദിലീഷ് പോത്തന്‍, സൌബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് അങ്ങനെ നീളുന്നു താരങ്ങളുടെ പട്ടിക.

ഒ പി എമ്മിന്‍റെ ബാനറില്‍ ആഷിക് അബു തന്നെയാണ് വൈറസ് നിര്‍മ്മിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. മുഹ്‌സിന്‍ പെരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്.

സുഷിന്‍ ശ്യാം സംഗീതം നിര്‍വഹിക്കുന്ന വൈറസിന്‍റെ എഡിറ്റിംഗ് സൈജു ശ്രീധരനാണ്. ‘മായാനദി’ എന്ന വമ്പന്‍ ഹിറ്റിന് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ വൈറസിന് പ്രതീക്ഷകളുടെ ഭാരം ഏറെയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

പിണറായി 'യെസ്' പറഞ്ഞാല്‍ മൂന്നാം ടേമിലും മുഖ്യമന്ത്രി; ...

പിണറായി 'യെസ്' പറഞ്ഞാല്‍ മൂന്നാം ടേമിലും മുഖ്യമന്ത്രി; പരിഗണന പട്ടികയില്‍ തോമസ് ഐസക് മുതല്‍ പി.രാജീവ് വരെ
അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതുമുഖം എത്തും. തോമസ് ഐസക്, ...

തര്‍ക്കിച്ചതില്‍ മാപ്പ്: ഒടുവില്‍ അമേരിക്കയ്ക്ക് വഴങ്ങി ...

തര്‍ക്കിച്ചതില്‍ മാപ്പ്: ഒടുവില്‍ അമേരിക്കയ്ക്ക് വഴങ്ങി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി
ഒടുവില്‍ അമേരിക്കയ്ക്ക് വഴങ്ങി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. പ്രസിഡന്റ് ...

പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ...

പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ചൂട് കൂടിയ സാഹചര്യത്തില്‍ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ...

തീരുവയ്ക്ക് എതിര്‍തീരുവ! ഇന്ത്യയ്‌ക്കെതിരെ 100ശതമാനം തീരുവ ...

തീരുവയ്ക്ക് എതിര്‍തീരുവ! ഇന്ത്യയ്‌ക്കെതിരെ 100ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
തിരുവെയ്ക്കിതിര്‍ത്തിരുവ ഇന്ത്യയ്‌ക്കെതിരെ 100% ചുങ്കം ചുമത്തുമെന്ന് അമേരിക്കന്‍ ...

കുംഭമേളയില്‍ ബോട്ട് ജീവനക്കാരെ ചൂഷണം ചെയ്‌തെന്ന് ആരോപണം; ...

കുംഭമേളയില്‍ ബോട്ട് ജീവനക്കാരെ ചൂഷണം ചെയ്‌തെന്ന് ആരോപണം; ഒരു ബോട്ടുടമയുടെ കുടുംബം നേടിയത് 30 കോടിയെന്ന് യോഗി ആദിത്യനാഥ്
കുംഭമേളയില്‍ ബോട്ട് ജീവനക്കാരെ ചൂഷണം ചെയ്‌തെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി ...