ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ, ടൊവിനോ മച്ചാൻ പൊളിയാണ്- കിടിലൻ ഈ തീവണ്ടി!

വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (13:51 IST)

യുവതാരങ്ങളിൽ ശ്രദ്ധേയനായ ടൊവിനോ തോമസ് നായകനായ തീവണ്ടി തിയേറ്ററുകളിൽ എത്തി. നീണ്ട് നീണ്ട് ഗണപതിയുടെ കല്യാണം പോലെ ആകുമോയെന്ന് ആരാധകർ ഭയന്ന ചിത്രമായിരുന്നു തീവണ്ടി. അല്ലെങ്കിലും തീവണ്ടി എന്നാ കറക്ട് സമയത്ത് ഓടിയിട്ടുള്ളതെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു. 
 
ചിത്രത്തിന്റെ റിലീസിംഗ് പക്ഷേ എവിടെയും ബാധിച്ചിട്ടില്ലെന്ന് വേണം കരുതാൻ. ചെയ്ന്‍ സ്‌മോക്കറായ ബിനീഷ് ദാമോദര്‍ അഥവാ ബിഡിയിലൂടെയാണ് തീവണ്ടി മുന്നേറുന്നത്. പൂർണമായും ഒരു കഥാപാത്രമായി മാറാൻ തനിക്ക് കഴിയുമെന്ന് ടൊവിനോ തെളിയിച്ചിരിക്കുകയാണ്.
 
യൂത്തന്മാർക്കിടയിലുള്ള പുകവലിയും പ്രണയവുമൊക്കെയാണ് ചിത്രത്തിന്റെ തുടക്കം. സാധാരണക്കാരനായ ബിനീഷിന്റെ ജീ‍വിതമാണ് പറഞ്ഞ് പോകുന്നത്. ദിവസങ്ങള്‍ കടന്നുപോകുന്നതിനിടയില്‍ അവന്‍റെ ജീവിതത്തില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളും അത് അവനിലുണ്ടാക്കുന്ന മാറ്റവുമാണ് തീവണ്ടി.
 
എല്ലാ തരം പ്രേക്ഷകര്‍ക്കും ദഹിക്കാവുന്ന തരത്തിലുള്ള ചേരുവകളാണ് ചിത്രത്തിലുള്ളത്. നാടൻ ലുക്കിലുള്ള നായകനും നായികയും മറ്റുള്ളവരും പ്രേക്ഷകരെ രസിപ്പിക്കുമെന്ന് ഉറപ്പ്. സാമൂഹ്യ പ്രസക്തിയുള്ള പ്രമേയവുമായി എത്തുന്നതിനിടയില്‍ അഭിനയമില്ല ജീവിതമാണ് ഇവിടെ കാണുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. 
 
സുരാജ് വെഞ്ഞാറമൂട്, ഷമ്മി തിലകന്‍, സുരഭി ലക്ഷ്മി, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിട്ടിട്ടുള്ളത്. അവരവര്‍ക്ക് ലഭിച്ച കഥാപാത്രത്തെ അവർ മനോഹരമാക്കി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ചന്തുവിനെ തോൽ‌പ്പിക്കാൻ ആകില്ല മക്കളേ, പക്ഷേ മധുരരാജയിൽ എവിടെയാ ചന്തു?- വൈശാഖ് തന്നെ പറയുന്നു

പോക്കിരിരാജ എന്ന മെഗാഹിറ്റിന്‍റെ രണ്ടാം ഭാഗമായി വൈശാഖ് പ്രഖ്യാപിച്ച പ്രൊജക്ടാണ് മധുരരാജ. ...

news

പാതിരാത്രി പിറന്നാൾ ആശംസകളുമായി ആരാധകർ, കേക്ക് വേണോയെന്ന് മമ്മൂട്ടി- കേക്ക് വിതരണം ചെയ്ത് ദുൽഖർ!

മലയാളത്തിന്റെ മഹാനടൻ, അഭിനയ ചക്രവർത്തി മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ ആണ്. ...

news

മനുഷ്യന്‍റെ തലതിരിഞ്ഞ ചിന്തകളെപ്പറ്റി സിനിമയുമായി സലിം പി. ചാക്കോ, “SKEWED _Think Beyond Normal” വരുന്നു!

സലിം പി. ചാക്കോ സംവിധാനം ചെയ്യുന്ന SKEWED _Think Beyond Normal ഷോർട്ട് ഫിലിമിന്റെ ...

news

വിജയിച്ച മമ്മൂട്ടി പിന്നെ തകര്‍ന്നു, മദ്യപാനിയായി, സന്യാസിയായി!

മമ്മൂട്ടിയുടെ അഭിനയവൈഭവത്തെ വെല്ലുവിളിക്കുന്ന കഥകളും കഥാപാത്രങ്ങളും അപൂര്‍വ്വമായി മാത്രമേ ...

Widgets Magazine