പാതിരാത്രി പിറന്നാൾ ആശംസകളുമായി ആരാധകർ, കേക്ക് വേണോയെന്ന് മമ്മൂട്ടി- കേക്ക് വിതരണം ചെയ്ത് ദുൽഖർ!

വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (09:55 IST)

മലയാളത്തിന്റെ മഹാനടൻ, അഭിനയ ചക്രവർത്തി മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ ആണ്. മലയാളത്തിന്റെ സ്വന്തം മമ്മൂക്കയ്ക്ക് പിറന്നാൾആശംസകൾ നേരുകയാണ് സൈബർ ലോകവും മലയാളികളും. താരത്തിന് പിറന്നാള്‍ ആശംസകൾ നേരാനായി കുറച്ച് ആരാധകർ പാതിരാത്രിക്ക് അദ്ദേഹത്തിന്റെ കൊച്ചിയിലെ വീട്ടിലേക്ക് എത്തുകയുണ്ടായി. 
 
മമ്മൂട്ടിയെ കാണാനെത്തിയ ആരാധകരുടെ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. കാറിൽ നിന്ന് വീടിനുള്ളിലേക്ക് കയറാൻ ഒരുങ്ങുമ്പോഴാണ് ആരാധകർ ഗേറ്റിന് പുറത്ത് പിറന്നാളാശംസകളുമായി എത്തിയത്. 
 
ഹാപ്പി ബെർത്ത്ഡേ എന്ന് അവർ വിളിച്ചുപറഞ്ഞപ്പോൾ. വീടിന് പുറത്തേക്ക് എത്തി. കേക്ക് വേണോ എന്ന് ആരാധകരോട് ചോദിക്കുകയും ചെയ്തു. അതോടെ ആവേശത്തിലായ ആരാധകർ കേക്ക് വേണം എന്ന് വിളിച്ചുപറഞ്ഞു.  
 
പിന്നീട് അൽപസമയത്തിന് ശേഷം കൂടിനിന്ന ആരാധകരുടെ അടുത്തേക്ക് മമ്മൂട്ടിയും ദുൽഖറും ഒരുമിച്ചെത്തി. പിന്നീട് ദുൽഖർ ആരാധകർക്കായി കേക്ക് വിതരണം ചെയ്തു. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മനുഷ്യന്‍റെ തലതിരിഞ്ഞ ചിന്തകളെപ്പറ്റി സിനിമയുമായി സലിം പി. ചാക്കോ, “SKEWED _Think Beyond Normal” വരുന്നു!

സലിം പി. ചാക്കോ സംവിധാനം ചെയ്യുന്ന SKEWED _Think Beyond Normal ഷോർട്ട് ഫിലിമിന്റെ ...

news

വിജയിച്ച മമ്മൂട്ടി പിന്നെ തകര്‍ന്നു, മദ്യപാനിയായി, സന്യാസിയായി!

മമ്മൂട്ടിയുടെ അഭിനയവൈഭവത്തെ വെല്ലുവിളിക്കുന്ന കഥകളും കഥാപാത്രങ്ങളും അപൂര്‍വ്വമായി മാത്രമേ ...

news

കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി ദിലീപും കാവ്യയും

കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി ദിലീപും കാവ്യാ മാധവനും. മീനാക്ഷിക്ക് കൂട്ടായി ...

news

മംഗലശ്ശേരി നീലകണ്ഠന്‍ ആള്‍ക്കൂട്ടത്തെ കണ്ട് ഞെട്ടി, പിന്നീട് നടന്നത്....

മോഹന്‍ലാലിന്‍റെ കരിയറില്‍ വലിയ മാറ്റത്തിന് തുടക്കമിട്ട സിനിമയായിരുന്നു ‘ദേവാസുരം’. ആ ...

Widgets Magazine