Pathaan Movie Review: സംഘപരിവാറിന്റെ 'ബാന്‍ പഠാന്‍' ഏറ്റില്ല; കൊടൂര മാസായി കിങ് ഖാന്‍, തിയറ്ററുകള്‍ ഇളക്കിമറിച്ച സ്‌പൈ ത്രില്ലര്‍

തൃപ്തിപ്പെടുത്തുന്ന ആദ്യ പകുതിയും ത്രില്ലടിപ്പിച്ച് പ്രേക്ഷകരെ വേറെ ലോകത്ത് എത്തിക്കുന്ന രണ്ടാം പകുതിയുമാണ് ഒറ്റവാക്കില്‍ പറഞ്ഞാല്‍ ചിത്രം

രേണുക വേണു| Last Modified ബുധന്‍, 25 ജനുവരി 2023 (16:22 IST)

Shah Rukh Khan Pathaan Movie Review: റിലീസിന് മുന്‍പ് തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍. സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കിയ ചിത്രം ഒരു സ്‌പൈ ത്രില്ലറാണ്. സംഘപരിവാര്‍ സംഘടനകളുടെ 'ബാന്‍ പഠാന്‍' ആഹ്വാനങ്ങളൊന്നും ചിത്രത്തെ തരിമ്പ് പോലും ബാധിച്ചില്ല. ആരാധകര്‍ കാത്തിരുന്ന പോലെ ദ കിങ് ഈ ബാക്ക്...! ഷാരൂഖ് ഖാന്റെ ഗംഭീര തിരിച്ചുവരവ് തന്നെയാണ് പഠാന്‍.

തൃപ്തിപ്പെടുത്തുന്ന ആദ്യ പകുതിയും ത്രില്ലടിപ്പിച്ച് പ്രേക്ഷകരെ വേറെ ലോകത്ത് എത്തിക്കുന്ന രണ്ടാം പകുതിയുമാണ് ഒറ്റവാക്കില്‍ പറഞ്ഞാല്‍ ചിത്രം. ഒരു സ്‌പൈ ത്രില്ലറിന് വേണ്ട എല്ലാ ചേരുവകളും ചിത്രത്തില്‍ കൃത്യമായി ചേര്‍ത്തിട്ടുണ്ടെന്നാണ് ആദ്യ പ്രദര്‍ശനത്തിനു ശേഷം പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. മികച്ച അഭിപ്രായങ്ങളെ തുടര്‍ന്ന് പഠാന്റെ പ്രദര്‍ശനങ്ങള്‍ കൂടുതല്‍ സ്‌ക്രീനുകളിലേക്കും സജ്ജമാക്കിയിട്ടുണ്ട്.

അടിമുടി ദേശസ്‌നേഹിയായ ഒരു സൈനികനായാണ് ഷാരൂഖ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ പ്രധാന പോസിറ്റീവ് ഘടകവും ഷാരൂഖിന്റെ സ്‌ക്രീന്‍ പ്രസന്‍സും അഭിനയവും തന്നെയാണ്. വളരെ എനര്‍ജറ്റിക്കായാണ് ഷാരൂഖിനെ എല്ലാ സീനുകളിലും കാണുന്നത്. ജോണ്‍ എബ്രഹാം, ദീപിക പദുക്കോണ്‍, ഡിംപിള്‍ കപാഡിയ എന്നിവരും തകര്‍ത്തഭിനയിച്ചിട്ടുണ്ട്.

ഒരു ഹോളിവുഡ് സിനിമയുടെ നിലവാരമാണ് പഠാന് ഉള്ളത്. സംഘട്ടന രംഗങ്ങളും വി.എഫ്.എക്‌സും സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. സച്ചിത്ത് പൗലോസിന്റെ ക്യാമറ വളരെ മികച്ചുനിന്നു. നിര്‍ബന്ധമായും തിയറ്ററില്‍ കാണേണ്ട ചിത്രമെന്നാണ് ആദ്യ ഷോയ്ക്ക് ശേഷം പ്രേക്ഷകരുടെ അഭിപ്രായം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

വീട്ടിലെ പ്രസവം; അസ്മ കരഞ്ഞുപറഞ്ഞിട്ടും ആശുപത്രിയിൽ ...

വീട്ടിലെ പ്രസവം; അസ്മ കരഞ്ഞുപറഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല; ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം
അഞ്ചാമത്തെ പ്രസവത്തിലാണ് യുവതിയുടെ മരണം.

Suresh Gopi: 'കുറച്ചധികം ഓവറാണ്'; സുരേഷ് ഗോപിയുടെ പോക്കില്‍ ...

Suresh Gopi: 'കുറച്ചധികം ഓവറാണ്'; സുരേഷ് ഗോപിയുടെ പോക്കില്‍ ജില്ലാ നേതൃത്വത്തിനു അതൃപ്തി
ജില്ലാ നേതൃത്വത്തെ മുഖവിലയ്‌ക്കെടുക്കാതെയാണ് സുരേഷ് ഗോപിയുടെ പോക്കെന്ന് ഒരു വിഭാഗം ...

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ
മുമ്പ് ഇയാള്‍ വില്ലേജ് ഓഫീസര്‍ ആയിരുന്ന സമയത്ത് കൈക്കൂലി കേസില്‍ പിടിയിലായിരുന്നു ...

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : ...

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : യുവാവ് അറസ്റ്റിൽ
പേരൂര്‍ക്കട സ്വദേശി ഗോപകുമാറിനെയാണ് പോലീസ് പിടികൂടിയത്.

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ ...

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് പണം തട്ടിയ വിരുതൻ പിടിയിൽ
ഗള്‍ഫിലെ ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രതി ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്.