Theru Film Review: 'തേര്' ഗംഭീര ത്രില്ലര്‍; കുടുംബസമേതം ധൈര്യമായി ടിക്കറ്റെടുക്കാം (റിവ്യു)

പ്രേക്ഷകരെ ഓരോ നിമിഷവും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ചിത്രം മുന്നോട്ടുപോകുന്നത്

Last Updated: വെള്ളി, 6 ജനുവരി 2023 (21:03 IST)

അജോയ് മാത്യു

Malayalam Film Theru Review: സാധാരണക്കാരനായ ഒരു യുവാവിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അസാധാരണമായ ചില കാര്യങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ അവന്‍ എങ്ങനെ പ്രതികരിക്കും? ആ പ്രതികരണത്തിന്റെ തുടര്‍ചലനങ്ങള്‍ എങ്ങനെയൊക്കെ ആയിരിക്കും? ഈ വിഷയമാണ് 'തേര്' എന്ന പുതിയ സിനിമ കൈകാര്യം ചെയ്യുന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ സമീപകാലത്ത് മലയാളത്തില്‍ ഇറങ്ങിയ മികച്ചൊരു ത്രില്ലര്‍ !

പ്രേക്ഷകരെ ഓരോ നിമിഷവും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ചിത്രം മുന്നോട്ടുപോകുന്നത്. വളരെ പ്ലസന്റായി തുടങ്ങുകയും അധികം വൈകും മുമ്പുതന്നെ നിര്‍ണായകമായ ഒരു വഴിത്തിരിവിലെത്തുകയും ചെയ്യുന്ന കഥാഗതി ആദ്യ അരമണിക്കൂര്‍ കഴിയുന്നതോടെ ടോപ്പ് ഗിയറിലേക്ക് പ്രവേശിക്കുന്നു. പിന്നീട് ഒരു പാച്ചിലാണ്. ഇനിയെന്തുസംഭവിക്കുമെന്ന ആശങ്കയോടെ പ്രേക്ഷകനെയും ഒപ്പം കൂട്ടുന്ന കഥപറച്ചില്‍. ഓരോ കഥാപാത്രങ്ങളുടെയും മാനസിക സംഘര്‍ഷം പ്രേക്ഷകരിലേക്കും അതേപടി പകര്‍ത്താന്‍ സിനിമയ്ക്ക് സാധിക്കുന്നുണ്ട്.


Theru Film Review" width="450" />

എസ്.ജെ സിനുവാണ് ഈ ഫാമിലി ത്രില്ലര്‍ സംവിധാനം ചെയ്തിരിക്കുന്നത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധങ്ങളുടെ മനോഹരമായ ചിത്രീകരണമാണ് തേരിന്റെ ആദ്യഘട്ടത്തിലെ ആകര്‍ഷണഘടകമെങ്കില്‍ ആക്ഷന്‍ ത്രില്ലര്‍ പ്രേമികള്‍ക്ക് ആഘോഷിക്കാനുള്ള വകയാണ് തുടര്‍ന്നൊരുക്കിയിരിക്കുന്നത്. ഒരു സംവിധായകന്റെ സിനിമയെന്ന് നിസംശയം പറയാവുന്ന ചിത്രമാണ് തേര്. അതുകൊണ്ടുതന്നെ സിനുവിന് അഭിമാനിക്കാം. ഈ സംവിധായകനില്‍ മലയാളികള്‍ക്ക് പ്രതീക്ഷവയ്ക്കുകയും ചെയ്യാം.

സമകാലികമായ ചില സംഭവങ്ങളില്‍ നിന്നാണ് തേരിന്റെ പ്രമേയസ്വീകരണം നടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രം കാണുമ്പോള്‍, ഈ കഥ പ്രേക്ഷകരോട് ഏറ്റവും അടുത്തുനില്‍ക്കുന്നതായി തോന്നും. കഥപറച്ചിലിലെ ആ അനായാസതയും സമൂഹത്തോടുള്ള പ്രതിബദ്ധതയും സിനിമയെ കൂടുതല്‍ ആസ്വാദ്യകരമാക്കി മാറ്റുന്നു. സമീപകാലത്ത് മലയാളത്തിലുണ്ടായ ഏറ്റവും മികച്ച ദൃശ്യാനുഭവമാണ് തേര്. അതിന് ടി.ഡി.ശ്രീനിവാസ് എന്ന ഛായാഗ്രാഹകനോട് നമ്മള്‍ നന്ദി പറയണം.

അഭിനേതാക്കളില്‍ സ്‌കോര്‍ ചെയ്തത് കലാഭവന്‍ ഷാജോണ്‍ തന്നെയാണ്. ഷാജോണിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വര്‍ക്കായി ഈ സിനിമ പരിഗണിക്കപ്പെട്ടേക്കാം. ഒരേസമയം വില്ലനും അതേസമയം തന്നെ മാനുഷികതയുടെ ഭാവങ്ങള്‍ പ്രകടിക്കുകയും ചെയ്യേണ്ടിവരുന്ന കഥാപാത്രത്തെയാണ് ഷാജോണ്‍ ഉജ്ജ്വലമാക്കിയിരിക്കുന്നത്.

എടുത്തുപറയേണ്ട മറ്റൊരു പ്രകടനം ബാബുരാജിന്റേതാണ്. ഈ കഥയിലെ ഏറ്റവും നിര്‍ണായക കഥാപാത്രത്തെ ബാബുരാജ് അവിസ്മരണീയമാക്കി. ഒരു നെഗറ്റീവ് കഥാപാത്രത്തോട് പ്രേക്ഷകര്‍ക്ക് ഉണ്ടായേക്കാവുന്ന പതിവ് വിരോധത്തെ മാറ്റിത്തീര്‍ത്ത് ആ കഥാപാത്രത്തോട് അനുകമ്പ തോന്നിപ്പിക്കും വിധം മറ്റൊരു തലത്തിലേക്ക് ബാബുരാജിന്റെ കഥാപാത്രം വളര്‍ന്നിട്ടുണ്ട്. ഒപ്പം ആ കഥാപാത്രവുമായി ബന്ധപ്പെട്ട് സാധാരണഗതിയില്‍ സംഭവിക്കാന്‍ സാധ്യതയില്ലാത്ത ഒരു മ്യൂസിക്കല്‍ ട്രീറ്റുമെന്റും സംവിധായകന്‍ നല്‍കിയിരിക്കുന്നു. അത് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.



റിയ സൈറ എന്ന നടിയാണ് ഗംഭീരമായ പ്രകടനം നടത്തിയിരിക്കുന്ന മറ്റൊരു താരം. മലയാളത്തിലെ ഒരു മികച്ച അഭിനേത്രിയായി റിയ മാറും എന്ന് നിസംശയം പറയാം. വിജയരാഘവനും തന്റെ കഥാപാത്രത്തെ മികവുറ്റ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

വാരിക്കുഴിയിലെ കൊലപാതകം, യുവം, ജിബൂട്ടി എന്നീ സിനിമകള്‍ക്ക് ശേഷം അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന സിനിമയാണ് തേര്. ഒരു നടന്‍ എന്ന നിലയില്‍ അമിത്തിന്റെ വളര്‍ച്ച അടയാളപ്പെടുത്തുന്ന ചിത്രമായിരിക്കും ഇത്. കോമഡിയിലും വൈകാരിക രംഗങ്ങളിലും ആക്ഷന്‍ സീക്വന്‍സുകളിലും ഒരുപോലെ തിളങ്ങാന്‍ അമിത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു യുവസൂപ്പര്‍താരമായി അമിത് മാറുന്ന കാഴ്ച്ചയ്ക്ക് അധികമൊന്നും കാത്തിരിക്കേണ്ടിവരില്ല എന്നുറപ്പിക്കുന്നു തേര്.

ഒരു നെഗറ്റീവ് പോലും പറയാനില്ലാത്ത സിനിമകള്‍ അപൂര്‍വ്വമായാണ് സംഭവിക്കുക. ത്രില്ലര്‍ ഴോണറില്‍ അത്തരമൊരു ചിത്രമാണ് ഇത്. ധൈര്യപൂര്‍വ്വം കുടുംബസമേതം ടിക്കറ്റെടുക്കാനുള്ള എല്ലാ വകയും ഈ ചിത്രത്തിലുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം; കേരളം ...

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം; കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യമന്ത്രി
2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കന്‍ഗുനിയ ബാധ ഉണ്ടായത്.

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, ...

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്‍
കഴിഞ്ഞദിവസം രാത്രി കേരള യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇറങ്ങി വന്ന കെഎസ്യുകാരെ ...

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം
ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ നല്‍കണമെന്ന് ചൈനീസ് പ്രസിഡന്റ് ...

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ...

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ
പുതിയ തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ചൈന അറിയിച്ചു.

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് ...

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് അഭിഭാഷകന്‍; ആറുമാസം തടവ് ശിക്ഷ
അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മാരായ ഋതുരാജ് അവസ്തി, ദിനേശ് കുമാര്‍ സിങ് എന്നിവരുടെ ...