മംഗ്ലീഷ് മങ്ങില്ല, ഭായ് ആവറേജാണ് മുത്തേ...

ദേവനാരായണന്‍| Last Updated: തിങ്കള്‍, 28 ജൂലൈ 2014 (15:49 IST)
ഞായറാഴ്ച കിടന്ന് ഉറങ്ങാ‍മെന്ന് കരുതിയതാണ്. അപ്പോഴാണ് കുട്ടന്‍ വന്ന് മംഗ്ലീഷ് കാണാന്‍ ഷേണായീസില്‍ പോകാമെന്ന് പറഞ്ഞത്. അവന്‍ ഒടുക്കത്തെ മമ്മൂട്ടി ഫാ‍ന്‍ ആയത് കൊണ്ട് എവിടുന്നോ രണ്ട് ടിക്കറ്റുമായിട്ടാണ് വന്നത്.

മനസില്ലാ മനസോടെയാണ് പടം കാണാന്‍ പോയത്. എങ്കിലും പടം കണ്ടിറങ്ങിയപ്പോള്‍ ഒരു സന്തോഷം ഒക്കെ തോന്നി. കാരണം ഒരു എന്‍‌ടര്‍‌ടെയ്നര്‍ ആണ് പടം. മൊത്തത്തില്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള ചിത്രവും. ഒരു സാദാ പ്രേക്ഷകനായ എന്റെ അഭിപ്രായം പറഞ്ഞാല്‍ പടം ആവറേജാണ്. അത് കാരണം പടത്തിന് മങ്ങലേല്‍ക്കില്ല. കാരണം ഇത് മമ്മൂട്ടി പടമാണെന്നത് തന്നെ. ഭായിക്ക് ഈ റോള്‍ ഓക്കെ തന്നെ.
 
ആരാധകര്‍ക്കായി മാത്രമാണ് ഈ മാലിക് ഭായി. കാരണം കൊച്ചിയെന്ന ‘ഗള്‍ഫില്‍‘ മാലിക് ഭായി ഇല്ലാതെ ഒരു കളിയുമില്ല. അതാണ് ഭായിയുടെ സാമ്രാജ്യം. ഇപ്പോള്‍ തന്നെ ആരാധകര്‍ക്ക് ഉള്ള ഒരു മാസ് ഇന്‍‌ട്രൊക്‍ഷന്‍ ആയില്ലേ?. കുറ്റം പറയരുതല്ലോ, ഒടുക്കത്തെ ഗ്ലാമര്‍ തന്നെ.  
 
അടുത്ത പേജില്‍: ഇംഗ്ലീഷ് ആണ് ഭായിക്ക് പ്രശ്നം
 
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :