‘ഗരുഡ’യില്‍ മോഹന്‍ലാല്‍ അല്ല, വിക്രം!

Vikram, Mohanlal, Thiru, Garuda, Rajamauli, വിക്രം, മോഹന്‍ലാല്‍, തിരു, ഗരുഡ, രാജമൌലി
Last Modified ചൊവ്വ, 19 ജനുവരി 2016 (17:03 IST)
എസ് എസ് രാജമൌലിയുടെ ‘ഗരുഡ’യില്‍ ആര് നായകനാകുമെന്ന ചര്‍ച്ച വളരെനാളായി നടക്കുന്നുണ്ട്. മോഹന്‍ലാലിന്‍റെയും രജനികാന്തിന്‍റെയും പേരുകളാണ് ആദ്യം ഉയര്‍ന്നുകേട്ടത്. പിന്നീട് രാജമൌലി തന്നെ ഈ പ്രൊജക്ടിനെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി. ഏറെ വര്‍ഷക്കാലത്തെ സമയം ചിത്രീകരണത്തിനുതന്നെ ആവശ്യമുള്ളതാണ് തന്‍റെ മനസിലുള്ള ഗരുഡയെന്നും അതിന് സൂപ്പര്‍താരങ്ങള്‍ തയ്യാറാകുമോ എന്ന ആശങ്കയുണ്ടെന്നുമാണ് രാജമൌലി പറഞ്ഞത്.

എന്തായാലും ‘ഗരുഡ’ സംഭവിക്കുകയാണ്. രാജമൌലിയുടെ ഗരുഡയല്ലെന്നുമാത്രം. വിക്രമിനെ നായകനാക്കി തിരു സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന് എന്ന് പേരിട്ടു. കാജല്‍ അഗര്‍വാള്‍ ആണ് നായിക.

ഗരുഡ എന്ന പ്രൊജക്ടിനെക്കുറിച്ച് രാജമൌലി വാതോരാതെ സംസാരിച്ചെങ്കിലും ‘ഗരുഡ’ എന്ന പേര് രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നാണ് സൂചന. ഇപ്പോള്‍ തിരു ആ പേര് കൊണ്ടുപോകുകയും ചെയ്തിരിക്കുന്നു. ഇനി രാജമൌലിക്ക് തന്‍റെ സ്വപ്ന പദ്ധതിക്കിടാന്‍ വേറെ പേര് അന്വേഷിക്കേണ്ടിവരും.

തീരാത വിളയാട്ടുപിള്ളൈ, സമര്‍, നാന്‍ സിഗപ്പുമനിതന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് തിരു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :