മോഹന്‍ലാലിന്‍റെ മൂന്ന് ചിത്രങ്ങള്‍ക്ക് ആദ്യഭാഗം വരുന്നു!

Mohanlal, Major Mahadevan, War 1971, Shaji Kailas, Joshiy, മോഹന്‍ലാല്‍, മേജര്‍ രവി, വാര്‍ 1971, ഷാജി കൈലാസ്, ജോഷി
Last Modified തിങ്കള്‍, 18 ജനുവരി 2016 (15:06 IST)
മോഹന്‍ലാല്‍ സിനിമകള്‍ക്ക് തുടര്‍ച്ചകള്‍ ഉണ്ടാവുക സാധാരണയാണ്. നാടോടിക്കാറ്റിന് പിന്നീട് രണ്ട് തുടര്‍ച്ചകള്‍ ഉണ്ടായി. കിരീടത്തിന് ചെങ്കോല്‍ തുടര്‍ച്ചയായി വന്നു. കഥാപാത്രങ്ങളുടെ തുടര്‍ച്ചകള്‍ ചെയ്യുമ്പോള്‍ മോഹന്‍ലാല്‍ പുലര്‍ത്തുന്ന കണ്‍‌സിസ്റ്റന്‍സി ഏവരും ആദരവോടെയാണ് കണ്ടുനില്‍ക്കാറുള്ളത്.

ഇപ്പോഴിതാ, മോഹന്‍ലാലിന്‍റെ മൂന്ന് സിനിമകള്‍ക്ക് ആദ്യഭാഗം വരുന്നു. സൂപ്പര്‍ഹിറ്റ് സിനിമകളായ കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നീ സിനിമകള്‍ക്കാണ് 'പ്രീക്വല്‍’ ഉണ്ടാകുന്നത്. ‘വാര്‍ 1971’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മോഹന്‍ലാല്‍ മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കും.

മറ്റൊരു പ്രത്യേകത, മേജര്‍ മഹാദേവന്‍റെ പിതാവായും ഈ ചിത്രത്തില്‍ മോഹന്‍ലാലിനെ കാണാം എന്നതാണ്. മൂന്ന് ലുക്കുകളാണ് മോഹന്‍ലാലിന് ഈ സിനിമയില്‍ മേജര്‍ രവി നല്‍കുന്നത്.

മേയ് മാസത്തില്‍ ചിത്രീകരണം തുടങ്ങുന്ന വാര്‍ 1971 പഞ്ചാബ് ബോര്‍ഡറിലും രാജസ്ഥാനിലുമായി പൂര്‍ത്തീകരിക്കും. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നുള്ള പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :