‘അയാള്‍ ജീവിച്ചിരിപ്പുണ്ട്’ - നായകന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ അല്ല!

കമ്മട്ടിപ്പാടത്തിന് ശേഷം 'അയാള്‍ ജീവിച്ചിരിപ്പുണ്ട്'

Ayal Jeevichirippundu, Manikandan, Vijay Babu, Kammattippadam, Rajeev Ravi, Mammootty, Mohanlal, അയാള്‍ ജീവിച്ചിരിപ്പുണ്ട്, മണികണ്ഠന്‍, വിജയ് ബാ‍ബു, കമ്മട്ടിപ്പാടം, രാജീവ് രവി, മമ്മൂട്ടി, മോഹന്‍ലാല്‍
Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2016 (21:33 IST)
വ്യാസന്‍ എടവനക്കാട് സംവിധാനം ചെയ്യുന്ന ‘അയാള്‍ ജീവിച്ചിരിപ്പുണ്ട്’ എന്ന ചിത്രത്തില്‍ സൂപ്പര്‍സ്റ്റാറുകളാരും നായക വേഷത്തിലെത്തുന്നില്ല. ചിത്രത്തില്‍ നായകന്‍ ‘കമ്മട്ടിപ്പാടം’ ഫെയിം മണികണ്ഠനാണ്.

വിജയ് ബാബുവും ഒരു പ്രധാന വേഷത്തിലെത്തുന്നു. മണികണ്ഠന്‍റെയും വിജയ് ബാബുവിന്‍റെയും കഥാപാത്രങ്ങളുടെ സൌഹൃദമാണ് ഈ സിനിമയുടെ പ്രമേയം. വ്യാസന്‍ കെ പി എന്ന യഥാര്‍ത്ഥ പേരിലാണ് വ്യാസന്‍ എടവനക്കാട് ഈ സിനിമ സംവിധാനം ചെയ്യുന്നത്.

ദേശീയ അവാര്‍ഡ് ജേതാവായ ഹരി നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ഔസേപ്പച്ചനാണ്. ‘അയാള്‍ ജീവിച്ചിരിപ്പുണ്ട്’ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിക്കുന്നത് ഗോവയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :