സമയക്കുരുക്കിനുള്ളില്‍ പൃഥ്വിരാജ്, ശരീരഭാരം കൂട്ടും !

Prithviraj, Time Crimes, Mammootty, Jayaram, Sureshgopi, പൃഥ്വിരാജ്, ടൈം ക്രൈംസ്, മമ്മൂട്ടി, ജയറാം, സുരേഷ്ഗോപി
Last Modified ചൊവ്വ, 8 ഡിസം‌ബര്‍ 2015 (17:18 IST)
പൃഥ്വിരാജ് ഒരു സയന്‍സ് ഫിക്ഷന്‍ ക്രൈം ത്രില്ലറിന്‍റെ ഭാഗമാകുന്നു. സ്പാനിഷ് സയന്‍സ് ഫിക്ഷന്‍ ചിത്രമായ ‘ടൈം ക്രൈംസ്’ എന്ന സിനിമയുടെ മലയാളം റീമേക്ക് ചെയ്യാനൊരുങ്ങുകയാണ് പൃഥ്വി. നവാഗതനായ കണ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നാഷോ വിഗലോണ്‍‌ഡോ സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ ടൈം ക്രൈംസ് ഏറെ നിരൂപകപ്രശംസ നേടിയ ചിത്രമാണ്. ഒരു സാധാരണ മനുഷ്യന്‍ അവിചാരിതമായി ഒരു ടൈം മെഷീനില്‍ കുടുങ്ങിപ്പോകുന്നതിന്‍റെ ഭ്രമാത്മകമായ ചിത്രീകരണമാണ് ടൈം ക്രൈംസ് ചെയ്തിരിക്കുന്നത്. പൃഥ്വിരാജിന് ഏറെ വെല്ലുവിളിയുയര്‍ത്തുന്ന ഒരു കഥാപാത്രമായിരിക്കും ഈ സിനിമയിലേതെന്ന് ഉറപ്പ്.

ടൈം ക്രൈംസ് റീമേക്ക് ചെയ്യാനുള്ള ഔദ്യോഗിക അവകാശം പൃഥ്വിരാജ് സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ട്. പൃഥ്വിയുടെ ഓഗസ്റ്റ് സിനിമയായിരിക്കും ഈ ചിത്രം നിര്‍മ്മിക്കുക.

അടുത്ത വര്‍ഷം ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സിനിമയിലെ നായക കഥാപാത്രം മധ്യവയസ്കനാണ്. കഥാപാത്രത്തിന്‍റെ പൂര്‍ണതയ്ക്കായി ശരീരഭാരം വര്‍ദ്ധിപ്പിക്കാനാണ് പൃഥ്വിയുടെ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :