വെടിക്കെട്ട് ഡയലോഗല്ല, കോമഡിയായിരിക്കും; മമ്മൂട്ടിയുടെ പൊലീസ് സിനിമ ‘കസബ’!

മമ്മൂട്ടി തോക്കെടുക്കും, പക്ഷേ തമാശ പറയും!

Mammootty, Mohanlal, Kasaba, Renji Panicker, JNU, മമ്മൂട്ടി, മോഹന്‍ലാല്‍, കസബ, രണ്‍‌ജി പണിക്കര്‍, ജാട്ട്, ജെ എന്‍ യു
Last Modified തിങ്കള്‍, 22 ഫെബ്രുവരി 2016 (20:23 IST)
രണ്‍ജി പണിക്കരുടെ മമ്മൂട്ടിച്ചിത്രം എന്ന് കേട്ടാല്‍ അതേപ്പറ്റി പ്രേക്ഷകര്‍ക്കൊരു മുന്‍‌വിധി ഉണ്ടായിരിക്കും. ആ സിനിമയില്‍ തകര്‍പ്പന്‍ ഡയലോഗുകളും ഉഗ്രന്‍ ആക്ഷന്‍ രംഗങ്ങളും ഉണ്ടായിരിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ അദ്ദേഹത്തിന്‍റെ മകന്‍ നിതിന്‍ രണ്‍‌ജി പണിക്കരുടെ ആദ്യ സിനിമ ഏത് ജോണറിലുള്ള ചിത്രമായിരിക്കുമെന്ന് പ്രവചിക്കുക വയ്യ. എങ്കിലും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നിതിന്‍ സംവിധാനം ചെയ്യുന്ന ആദ്യചിത്രം ഒരു കോമഡി ത്രില്ലറായിരിക്കുമെന്നാണ് വിവരം.

മമ്മൂട്ടി രാജന്‍ സക്കറിയ എന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ അവതരിപ്പിക്കുന്ന സിനിമയ്ക്ക് ‘കസബ’ എന്ന് പേരിട്ടിരിക്കുന്നു. ഈ കോമഡി ത്രില്ലറില്‍ വരലക്ഷ്മി ശരത്കുമാറാണ് മമ്മൂട്ടിയുടെ നായിക.

രണ്‍‌ജി പണിക്കര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ ബാംഗ്ലൂരാണ്. പൂനം ബജ്‌വ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സമ്പത്ത് വില്ലനാകുന്നു.

എന്തായാലും ‘കസബ’ ഇപ്പോള്‍ തന്നെ ഏറെ വാര്‍ത്താപ്രാധാന്യം നേടിക്കഴിഞ്ഞു. മമ്മൂട്ടിയുടെ വ്യത്യസ്തതയുള്ള ഒരു പൊലീസ് സ്റ്റോറി എന്ന നിലയില്‍ ആരാധകര്‍ ഈ സിനിമയ്ക്കായി കാത്തിരിക്കുകയാണ്. ഇന്‍സ്പെക്ടര്‍ ബല്‍‌റാം, രൌദ്രം തുടങ്ങിയ സിനിമകളുമായി ഈ ചിത്രത്തിന് താരതമ്യമുണ്ടാവില്ല. എന്നാല്‍ മമ്മൂട്ടിയുടെ തന്നെ ‘ഡാഡി കൂള്‍’ ഈ സിനിമയുമായി താരതമ്യപ്പെടുത്താവുന്ന ചിത്രമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :