അതേ, ഒടുവില്‍ അത് സംഭവിക്കുന്നു, ഭാസ്കര്‍ ദി റാസ്കല്‍ തമിഴില്‍, രജനികാന്ത് നായകന്‍, 2017ല്‍ സിദ്ദിക്കിന് രജനിയുടെ ഡേറ്റ്!

Siddiq, Rajanikanth, Bhaskar The Rascal, Mammootty, Nayantara, സിദ്ദിക്ക്, രജനികാന്ത്, ഭാസ്കര്‍ ദി റാസ്കല്‍, മമ്മൂട്ടി, നയന്‍‌താര
Last Modified ശനി, 20 ഫെബ്രുവരി 2016 (17:33 IST)
ഭാസ്കര്‍ ദി റാസ്കല്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണ്. മമ്മൂട്ടി അവതരിപ്പിച്ച ഭാസ്കര്‍ എന്ന കഥാപാത്രത്തെ തമിഴില്‍ രജനികാന്ത് അവതരിപ്പിക്കുമെന്ന് ഏകദേശം ഉറപ്പായി. സിദ്ദിക്ക് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

2017 മധ്യത്തോടെ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ‘2.0’, പാ രഞ്ജിത്തിന്‍റെ ‘കബാലി’ എന്നീ സിനിമകള്‍ക്ക് ശേഷം രജനികാന്ത് സിദ്ദിക്ക് ചിത്രത്തില്‍ അഭിനയിച്ചുതുടങ്ങും.

സിദ്ദിക്ക് ഇപ്പോള്‍ ഈ സിനിമയുടെ തിരക്കഥാജോലികളിലാണ്. ഭാസ്കര്‍ ദി റാസ്കലിനെ ഒരു രജനികാന്ത് ചിത്രമായി മാറ്റിയെടുക്കുക എന്ന ശ്രമകരമായ ജോലിയാണ് സിദ്ദിക്ക് ഏറ്റെടുത്തിരിക്കുന്നത്. നയന്‍‌താര തന്നെയായിരിക്കും തമിഴ് റീമേക്കിലും നായികയാവുക.

ഫ്രണ്ട്സ്, എങ്കള്‍ അണ്ണ, കാവലന്‍ തുടങ്ങിയ മെഗാഹിറ്റ് തമിഴ് ചിത്രങ്ങള്‍ സിദ്ദിക്ക് ഒരുക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :