ലാല്‍ ജോസ് ചിത്രത്തില്‍ വീണ്ടും ആന്‍ അഗസ്റ്റിന്‍

ആന്‍ അഗസ്റ്റിന്‍, ലാല്‍ ജോസ്, നീന, മമ്മൂട്ടി, മോഹന്‍ലാല്‍
Last Updated: തിങ്കള്‍, 29 ഡിസം‌ബര്‍ 2014 (17:39 IST)
'എല്‍‌സമ്മ എന്ന ആണ്‍‌കുട്ടി' മലയാളികള്‍ മറന്നിട്ടില്ല. ആന്‍ അഗസ്റ്റിന്‍ എന്ന നായികയില്‍ നിന്ന് മികച്ച നടിയിലേക്കുള്ള ദൂരം കുറച്ച സിനിമയായിരുന്നു അത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ആ ചിത്രം തിയേറ്ററുകളിലും വിജയം നേടി.

ലാല്‍ ജോസിന്‍റെ പുതിയ സിനിമയായ 'നീന'യില്‍ ഒരു നായികയായി ആന്‍ അഗസ്റ്റിനെ തെരഞ്ഞെടുത്തതായാണ് പുതിയ വാര്‍ത്ത. നീന, നളിനി എന്നീ നായികാ കഥാപാത്രങ്ങളില്‍ ഒരാളായാണ് ആന്‍ അഭിനയിക്കുന്നത്. വിജയ് ബാബു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഭാര്യവേഷത്തിലാണ് ആന്‍ എത്തുന്നത്.

വളരെ ബോള്‍ഡ് ആയ കഥാപാത്രത്തെയാണ് ഈ സിനിമയിലൂടെ ആന്‍ അഗസ്റ്റിന് ലാല്‍ ജോസ് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആനിന്‍റെ കഥാപാത്രം പുകവലിയും മദ്യപാനവും ശീലമാക്കിയവളാണ്.

ആര്‍ വേണുഗോപാല്‍ തിരക്കഥയെഴുതുന്ന 'നീന'യില്‍ ഒരു നായിക കൂടിയുണ്ട്. ഇത് പുതുമുഖമായിരിക്കുമെന്നാണ് സൂചന. വിക്രമാദിത്യന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം നഗരജീവിതത്തിലെ മനുഷ്യബന്ധങ്ങളുടെ കഥയാണ് പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :