പൃഥ്വിരാജ് പ്രണയിക്കും, കൂട്ടിന് ബിജുമേനോന്‍!

പൃഥ്വിരാജ്, ബിജു മേനോന്‍, വെള്ളിമൂങ്ങ, ജയറാം, ലാല്‍ ജോസ്
Last Updated: തിങ്കള്‍, 20 ഒക്‌ടോബര്‍ 2014 (16:13 IST)
കൃത്യം ഒരു വര്‍ഷം മുമ്പ്, 2013 ഒക്ടോബറില്‍, തിരക്കഥാകൃത്ത് സച്ചിയുടെ ഏറ്റവും പുതിയ തിരക്കഥയടങ്ങിയ ബാഗ് മോഷണം പോയി. കള്ളന്‍ തിരക്കഥ മാത്രം വഴിയില്‍ ഒരിടത്ത് ഉപേക്ഷിക്കുകയും ലാപ്ടോപ്പും ഐപാഡുമെല്ലാം കൊണ്ടുപോകുകയും ചെയ്തു. കുറച്ച് ബുദ്ധിമുട്ടിയെങ്കിലും സച്ചിക്ക് തിരക്കഥ തിരികെ ലഭിച്ചു.

അന്ന് തിരികെക്കിട്ടിയ ആ തിരക്കഥ സിനിമയാകുകയാണ്. പൃഥ്വിരാജിനെയും ബിജുമേനോനെയും നായകന്‍‌മാരാക്കി സച്ചി തന്നെയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഓര്‍ഡിനറി നിര്‍മ്മിച്ച രാജീവ് നായരാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. സംഗീതപ്രധാനമായ ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. കൊച്ചി, ലക്ഷദ്വീപ്, ലക്നൌ എന്നിവിടങ്ങളിലായി ചിത്രീകരിക്കാനാണ് പദ്ധതി.

ചോക്ലേറ്റ്, റോബിന്‍‌ഹുഡ് എന്നീ സിനിമകള്‍ പൃഥ്വിയെ നായകനാക്കി സച്ചി രചിച്ചിട്ടുണ്ട്. ഇതില്‍ റോബിന്‍ഹുഡില്‍ ബിജുമേനോനും അഭിനയിച്ചിരുന്നു. സച്ചി തിരക്കഥയെഴുതിയ റണ്‍ ബേബി റണ്‍, ചേട്ടായീസ് എന്നീ സിനിമകളിലും ബിജു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :