മായാമോഹിനി ഇനി ശ്രീമതി ജയലളിത!

WEBDUNIA|
PRO
മലയാളത്തില്‍ വന്‍ ഹിറ്റായ ചിത്രമാണ് മായാമോഹിനി. ജോസ് തോമസ് സംവിധാനം ചെയ്ത ഈ ദിലീപ് ചിത്രം കോടികളാണ് ലാഭം നേടിയത്. ദിലീപിന്‍റെ സ്ത്രീവേഷമായിരുന്നു ഈ ചിത്രത്തിന്‍റെ ഹൈലൈറ്റ്. കമല്‍‌ഹാസന്‍റെ അവ്വൈഷണ്മുഖിക്ക് ശേഷം ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ട കഥാപാത്രമായിരുന്നു ദിലീപിന്‍റെ മോഹിനി!

മായാമോഹിനി കന്നഡയിലേക്ക് റീമേക്ക് ചെയ്യുന്നു എന്നതാണ് പുതിയ വാര്‍ത്ത. ‘ശ്രീമതി ജയലളിത’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതവുമായി ഈ സിനിമയ്ക്ക് ബന്ധമൊന്നുമില്ലെങ്കിലും പെട്ടെന്ന് ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കാന്‍ ഈ ടൈറ്റിലിന് കഴിയും.

‘ചാരുലത’ എന്ന സിനിമയുടെ സംവിധായകന്‍ പൊന്‍‌കുമരന്‍ ആണ് ശ്രീമതി ജയലളിത സംവിധാനം ചെയ്യുന്നത്. ശരണ്‍ ആണ് ജയലളിത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

എന്തായാലും ഉദയ്കൃഷ്ണയും സിബി കെ തോമസും ചേര്‍ന്നെഴുതിയ മായാമോഹിനി കന്നഡത്തിലും വന്‍ വിജയം നേടുമോ എന്ന് കാത്തിരുന്ന് കാണാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :