മമ്മൂട്ടിയുടെ കര്‍ണനും വമ്പന്‍ ബജറ്റിലേക്ക്, 1000 കോടിയുടെ രണ്ടാമൂഴത്തിന് വെല്ലുവിളി!

Mammootty, Karnan, Madhupal, Sreekumar, Prithviraj, Mohanlal, Randamoozham, മമ്മൂട്ടി, കര്‍ണന്‍, മധുപാല്‍, ശ്രീകുമാര്‍, പൃഥ്വിരാജ്, മോഹന്‍ലാല്‍, രണ്ടാമൂഴം
BIJU| Last Modified ബുധന്‍, 19 ഏപ്രില്‍ 2017 (13:10 IST)
കര്‍ണനായി മമ്മൂട്ടി അഭിനയിക്കുന്ന സിനിമയേക്കുറിച്ച് ഏറെനാള്‍ക്കുമുമ്പുതന്നെ കേട്ടുതുടങ്ങിയതാണ്. പി ശ്രീകുമാറിന്‍റെ തിരക്കഥയില്‍ മധുപാല്‍ സംവിധാനം ചെയ്യുന്ന പ്രൊജക്ടാണിത്. ആദ്യം അമ്പതുകോടിയോളം ചെലവില്‍ ആലോചിച്ച സിനിമ പുതിയ സാഹചര്യത്തില്‍ വമ്പന്‍ ബജറ്റിലേക്ക് മാറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.

രണ്ടുപതിറ്റാണ്ടെടുത്ത് പി ശ്രീകുമാര്‍ രചിച്ചതാണ് കര്‍ണന്‍ എന്ന തിരക്കഥ. ഏറെ ഗവേഷണങ്ങളുടെ ഫലം. അതുകൊണ്ടുതന്നെ ഏറ്റവും മികവാര്‍ന്ന രീതിയില്‍ മാത്രമേ അത് ചിത്രീകരിക്കാവൂ എന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധമുണ്ട്.

ഷാജി കൈലാസിനെപ്പോലെയുള്ള വലിയ സംവിധായകര്‍ പോലും മോഹിച്ച തിരക്കഥയാണിത്. എന്നാല്‍ ഈ സബ്‌ജക്ടിന് വേണ്ടിവരുന്ന വലിയ ബജറ്റ് തന്നെയായിരുന്നു എല്ലാവരുടെയും മുമ്പിലുള്ള വെല്ലുവിളി.

പുതിയ സാഹചര്യത്തില്‍ അത്തരം തടസങ്ങളെല്ലാം മാറുകയാണ്. നൂറോ ഇരുനൂറോ കോടി ബജറ്റില്‍ ഈ പ്രൊജക്ട് വളര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മധുപാല്‍ തന്നെ ചിത്രം സംവിധാനം ചെയ്യുമെന്നും വിവരമുണ്ട്.

കുരുക്ഷേത്രയുദ്ധവും കര്‍ണന്‍റെ വീരമരണവും തന്നെയായിരിക്കും ഈ സിനിമയുടെ ഹൈലൈറ്റ്. മമ്മൂട്ടിയുടെ ആയോധനമുറകളുടെ ഗംഭീര ആവിഷ്കാരം ഉണ്ടാകും.

1000 കോടി ബജറ്റില്‍ ഒരുങ്ങുന്ന രണ്ടാമൂഴത്തിന് ഈ പ്രൊജക്ട് വെല്ലുവിളിയുയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ടും മഹാഭാരതമായതിനാല്‍ ഉണ്ടായേക്കാവുന്ന താതമ്യപ്പെടുത്തല്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സമ്മര്‍ദ്ദമേറ്റും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :