മമ്മൂട്ടിക്ക് മാത്രമേ ഇതിനൊക്കെ സാധിക്കൂ, മമ്മൂക്ക ദ ഗ്രേറ്റ്!

ബുധന്‍, 19 ഏപ്രില്‍ 2017 (09:50 IST)

അവസരങ്ങൾ നൽകിയും കൂടെ നിർത്തിയും ഒരുപാട് പേരെ സിനിമയിലേക്ക് കൈപിടിച്ചുയർത്തുകയോ നല്ല അവസരങ്ങൾ നൽകുകയോ ചെയ്ത ചരിത്രമേ മമ്മൂട്ടിയ്ക്കുള്ളു. ഇപ്പോഴിതാ, തന്റെ സിനിമകളിലൂടെ രണ്ട് പേർക്ക് അവസരങ്ങൾ നൽകിയിരിക്കുകയാണ് മെഗാസ്റ്റാർ.
 
ട്രാന്‍സ്‌ജെന്റർ ആയ അഞ്ജലി അമീറിനേയും പല കാരണങ്ങൾ കൊണ്ടും സമൂഹം ഒന്നടങ്കം കളിയാക്കിയ സന്തോഷ് പണ്ഡിറ്റിനും അവസരം നൽകിയിരിക്കുകയാണ് മമ്മൂക്ക. മമ്മൂക്കയ്ക്ക് മാത്രമേ ഇതിനൊക്കെ കഴിയുകയുള്ളുവെന്ന് സോഷ്യൽ മീഡിയകളും ട്രോളുകളും പറയുന്നു.
 
ഭിന്നലിംഗത്തില്‍പ്പെട്ട അഞ്ജലി അമീറയ്ക്ക് താന്‍ സ്‌നേഹിച്ച ആരില്‍ നിന്നും പരിഗണന ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ആ അവസ്ഥയിലാണ് ഒരു മമ്മൂട്ടി ചിത്രത്തില്‍ അഞ്ജലിയ്ക്ക് നായികയായി അവസരം കിട്ടിയത്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി റാം സംവിധാനം ചെയ്യുന്ന പേരന്‍പ് എന്ന തമിഴ് ചിത്രത്തിലാണ് അഞ്ജലി നായികമാരില്‍ ഒരാളായി എത്തുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് അഞ്ജലിയെ ചേര്‍ത്ത് നിര്‍ത്തി ഈ വാര്‍ത്ത പുറത്ത് വിട്ടത്.
 
സ്വന്തമായി സിനിമ എഴുതി സംവിധാനം ചെയ്ത് അഭിനയിക്കുന്ന സന്തോഷ് പണ്ഡിറ്റിനെയും പലരും അകറ്റി നിർത്തി. എന്നാൽ അദ്ദേഹത്തേയും മലയാള സിനിമയിലേക്ക് കൈപിടിച്ച് ഉയർത്തുന്നത് ഇപ്പോൾ മമ്മൂട്ടി ആണ്. സിനിമയിലെ തന്നെ പലരും സന്തോഷ് പണ്ഡിറ്റിനെ ക്രൂരമായി വിമര്‍ശിച്ച അവസ്ഥയിലാണ് മെഗാസ്റ്റാര്‍ അവസരം നല്‍കുന്നത് എന്നത് ശ്രദ്ധേയം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

എന്റെ ഇംഗ്ലീഷ് അത്ര നല്ലതല്ല! - പൃഥ്വിരാജ് പറയുന്നു

യുവതാരങ്ങളും സൂപ്പർ താരങ്ങളും അടക്കം ഇപ്പോൾ എല്ലാവരും സോഷ്യൽ മീഡിയകളിൽ സജീവമാണ്. അതിൽ ...

news

മോഹൻലാൽ ചോട്ടാഭീമിനെപ്പോലെ ആണ്, എന്തിനാ വെറുതെ ഷെട്ടിയുടെ പൈസ കളയുന്നത്?; താരത്തെ പരിഹസിച്ച് കെആർകെ

മലയാള സിനിമയെ മാത്രമല്ല, ഇന്ത്യൻ സിനിമയെ തന്നെ അത്ഭുതപ്പെടുത്തിയാണ് മോഹൻലാൽ തന്റെ പുതിയ ...

news

അവസാനം അതും നടന്നു, എന്നാലും ഗോപിയേട്ടാ ഇത്രയ്ക്ക് വേണമായിരുന്നോ?

ട്രോ‌ളർമാരുടെ ഇപ്പോഴത്തെ താരം ഗോപി സുന്ദർ ആണ്. ലോകത്തിലെ ഏതു ഭാഷകളിലേയും ഗാനങ്ങൾ ...

news

അങ്ങനെ സംഭവി‌ച്ചില്ലെങ്കിൽ രണ്ടാമൂഴത്തിന്റെ തിരക്കഥ എംടിക്ക് തിരിച്ചു നൽകും: ശ്രീകുമാർ

1000 കോടി ബജറ്റിൽ ഒരു മലയാള സിനിമ. നായകൻ മോഹൻലാൽ. സിനിമയുടെ പേര് മഹാഭാരതം. ഔദ്യോഗികമായ ...