പൃഥ്വിരാജ് മലയാളത്തിന്‍റെ ഹൃത്വിക് റോഷന്‍ !

Prithviraj, Hrithvik Roshan, Yami Gautham, Kabil, Muralidharan, VS, പൃഥ്വിരാജ്, ഹൃത്വിക് റോഷന്‍, യാമി ഗൌതം, കബില്‍, മുരളീധരന്‍, വി എസ്
Last Modified ബുധന്‍, 10 ഫെബ്രുവരി 2016 (15:34 IST)
മലയാളത്തില്‍ വളരെക്കുറച്ച് മസില്‍‌മാന്‍‌മാരേയുള്ളൂ. നായകന്‍മാര്‍ പ്രത്യേകിച്ചും. പൃഥ്വിരാജ് തന്നെ മസില്‍ നായകന്‍‌മാരില്‍ ഒന്നാമന്‍. ഉണ്ണി മുകുന്ദനൊക്കെ ആ നിരയില്‍ തന്നെ വരും.

എന്നാല്‍ പൃഥ്വിരാജിനെയും ഹൃത്വിക് റോഷനെയും താരതമ്യപ്പെടുത്താമോ? അത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പറയാം. ശരീര സൌന്ദര്യത്തിന്‍റെ കാര്യത്തിലും നൃത്തത്തിന്‍റെ കാര്യത്തിലും പൃഥ്വിയെക്കാള്‍ ഒരുപടി മുന്നിലാണ് ഹൃത്വിക്. എന്നാല്‍ അഭിനയപ്രകടനത്തിന്‍റെ കാര്യത്തില്‍ പൃഥ്വിയുടെ അടുത്തെങ്ങുമെത്തില്ല ഹൃത്വിക് റോഷന്‍.

എന്തായാലും, ‘ഹീറോ’ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ നായികയായ യാമി ഗൌതം ഇപ്പോള്‍ ഹൃത്വിക് റോഷന്‍റെ നായികയാകുന്നു എന്നതാണ് പുതിയ വാര്‍ത്ത. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ‘കബില്‍’ എന്ന സിനിമയിലാണ് ഹൃത്വിക്കിന്‍റെ നായികയായി യാമി എത്തുന്നത്.

“ഹൃത്വിക്കിനെപ്പോലെ ഒരു വലിയ നായകന്‍റെ ജോഡിയായെത്തുന്നതില്‍ ഞാന്‍ എക്സൈറ്റഡാണ്. അദ്ദേഹത്തിനൊപ്പം സ്ക്രീന്‍ പങ്കിടുന്നതില്‍ ഞാന്‍ നെര്‍വസുമാണ്. ഹൃത്വിക് ഒരു വലിയ സ്റ്റാറാണ്. ജോലിയുടെ കാര്യത്തില്‍ എനിക്ക് എപ്പോഴും ഇന്‍സ്പിരേഷനായുള്ള നടനുമാണ്” - ഹൃത്വിക്കിനെക്കുറിച്ച് പറയുമ്പോള്‍ യാമിക്ക് നൂറുനാവ്.

എന്തായാലും ഒരു മലയാള ചിത്രത്തിലേ യാമി അഭിനയിച്ചിട്ടുള്ളൂ. അത് മലയാളത്തിന്‍റെ ഹൃത്വിക് റോഷനൊപ്പമാണെന്ന് യാമി എന്നെങ്കിലും പറയുമോ? വിക്കി ഡോണര്‍, ആക്ഷന്‍ ജാക്സണ്‍ തുടങ്ങിയ ഹിന്ദിച്ചിത്രങ്ങളിലെ നായികയായിരുന്നു യാമി ഗൌതം.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :