മെമ്മറീസ് മറക്കാം, ദൃശ്യം മറക്കാം... ജീത്തു ജോസഫിന്‍റെ അസാധാരണ ത്രില്ലര്‍ വരുന്നു - ‘ഊഴം’ - നായകന്‍ പൃഥ്വിരാജ്!

Oozham, Jeethu Joseph, Prithviraj, Drishyam, Mohanlal, ഊഴം, ജീത്തു ജോസഫ്, പൃഥ്വിരാജ്, ദൃശ്യം, മോഹന്‍ലാല്‍
Last Updated: ബുധന്‍, 3 ഫെബ്രുവരി 2016 (21:45 IST)
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ഊഴം’ എന്ന് പേരിട്ടു. പൃഥ്വിരാജ് നായകനാകുന്ന ഈ സിനിമ ഒരു സസ്പെന്‍സ് ത്രില്ലറാണ്. ചിത്രത്തിന്‍റെ ആദ്യലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.

ഒരു ചിലന്തിവലയുടെ പശ്ചാത്തലത്തിലുള്ള ആദ്യലുക്ക് പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഒരു ചിലന്തിവല പോലെ വരിഞ്ഞുമുറുക്കുന്ന സംഭവവികാസങ്ങളിലൂടെ കടന്നുപോകുന്ന കഥയാണ് ചിത്രത്തിനായി ജീത്തു ജോസഫ് ഒരുക്കിയിരിക്കുന്നത്.

മെമ്മറീസിനും ദൃശ്യത്തിനും ശേഷം ജീത്തു ജോസഫില്‍ നിന്നും ലഭിക്കുന്ന ത്രില്ലര്‍ എന്ന നിലയില്‍ ഏറെ പ്രതീക്ഷയാണ് ഊഴം ഉണര്‍ത്തിയിരിക്കുന്നത്. ഫൈന്‍ ട്യൂണ്‍ പിക്ചേഴ്സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ശ്യാംദത്താണ് ഊഴത്തിന്‍റെ ഛായാഗ്രാഹകന്‍. അനില്‍ ജോണ്‍സണാണ് സംഗീതം.

അടിക്കുറിപ്പ്: ഊഴം എന്ന പേരില്‍ നേരത്തേ മലയാളത്തില്‍ ഒരു സിനിമ ഇറങ്ങിയിട്ടുണ്ട്. ഹരികുമാര്‍ സംവിധാനം ചെയ്ത ആ ചിത്രം ഒരു റൌഡിയുടെ വീഴ്ചയുടെ കഥയായിരുന്നു. 1988 ജനുവരി 25നാണ് ദേവന്‍ നായകനായ ആ ചിത്രം പുറത്തിറങ്ങുന്നത്. ജോണ്‍ പോള്‍ ആയിരുന്നു ഊഴത്തിന്‍റെ തിരക്കഥാകൃത്ത്. ‘കാണാനഴകുള്ള മാണിക്യക്കുയിലേ...’ എന്ന സൂപ്പര്‍ഹിറ്റ് ഗാനം ആ ചിത്രത്തിലേതായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :