ദുല്‍ക്കറിന്‍റെ സിനിമയ്ക്ക് തിരക്കഥയെഴുതുന്നത് ലാല്‍ ജോസ്; സംവിധായകന്‍ ആര്?

ലാല്‍ ജോസ് എഴുതുന്നത് ഒരു പ്രണയകഥയെന്ന് സൂചന!

Dulquer, Lal Jose, Joemon, Ponkala, JNU, ദുല്‍ക്കര്‍ സല്‍മാന്‍, ലാല്‍ ജോസ്, ജോമോന്‍, പൊങ്കാല, ജെ എന്‍ യു
Last Modified ചൊവ്വ, 23 ഫെബ്രുവരി 2016 (15:17 IST)
രഞ്ജിത് മലയാളത്തിന് സമ്മാനിച്ച ‘കേരളാ കഫെ’ എന്ന ആന്തോളജി സിനിമയില്‍ ഒരു ലഘുചിത്രം സംവിധാനം ചെയ്തത് ലാല്‍ ജോസ് ആയിരുന്നു. പുറം‌കാഴ്ചകള്‍ എന്ന ആ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചതും ലാല്‍ ജോസ് തന്നെ. ലാല്‍ ജോസിന്‍റെ ആദ്യ തിരക്കഥയായിരുന്നു അത്. അതിനുമുമ്പ് ‘മീനത്തില്‍ താലികെട്ട്’ എന്ന സിനിമയുടെ കഥ ലാല്‍ ജോസിന്‍റേതായിരുന്നു.

ഇപ്പോഴിതാ, ലാല്‍ ജോസ് ഒരു ദുല്‍ക്കര്‍ സല്‍മാന്‍ ചിത്രത്തിന് തിരക്കഥ രചിക്കുന്നു. ഈ ചിത്രം സംവിധാനം ചെയ്യുന്നത് ക്യാമറാമാനായ ജോമോന്‍ ടി ജോണ്‍ ആണ്. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജോമോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ലാല്‍ ജോസിന്‍റെ തിരക്കഥ എന്നതുതന്നെയാണ് ഈ പ്രൊജക്ടിന്‍റെ ഹൈലൈറ്റ്. രസകരമായ ഒരു പ്രണയകഥയായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ ഛായാഗ്രഹണവും ജോമോന്‍ തന്നെ നിര്‍വഹിക്കും.

ലാല്‍ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍, വിക്രമാദിത്യന്‍, നീന എന്നീ ചിത്രങ്ങളുടെ ക്യാമറ ജോമോന്‍ ടി ജോണ്‍ ആയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :