ദിലീപ് പെണ്ണായപ്പോള്‍ കോടികള്‍ വാരി, പൃഥ്വി പെണ്ണായാലോ?

WEBDUNIA|
PRO
ദിലീപ് പെണ്‍‌വേഷം കെട്ടിയപ്പോള്‍ തിയേറ്ററുകളില്‍ കോടികള്‍ കിലുങ്ങി. ‘മായാമോഹിനി’ മലയാളത്തിലെ വമ്പന്‍ ഹിറ്റുകളില്‍ മുന്‍‌നിരയില്‍ സ്ഥാനം പിടിച്ചു.

മലയാളത്തിന്‍റെ മറ്റൊരു യുവതാരം പൃഥ്വിരാജ് ഇപ്പോള്‍ പെണ്‍‌വേഷം കെട്ടുകയാണ്. മലയാളത്തിലല്ല, തമിഴിലാണ് പൃഥ്വിയുടെ പുതിയ പകര്‍ന്നാട്ടം.

വസന്തബാലന്‍ സംവിധാനം ചെയ്ത ‘കാവ്യതലൈവന്‍’ എന്ന ചിത്രത്തിലാണ് പൃഥ്വിരാജിന്‍റെ പെണ്‍‌വേഷം. ഇതൊരു ചരിത്ര സിനിമയാണ്. പഴയകാല നാടകഗ്രൂപ്പിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ഒരു നാടക നടന്‍റെ വേഷത്തിലാണ് പൃഥ്വി എത്തുന്നത്.

സിദ്ദാര്‍ത്ഥ്, വേദിക എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. പൃഥ്വിരാജ് പെണ്‍വേഷം കെട്ടിനില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ തരംഗമായി മാറുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :