ദയവുചെയ്ത് പ്രേമിച്ചുകളയരുത്, വളരെ കഷ്ടപ്പെട്ട് കിട്ടിയ ഡ്രൈവറാ!

Asif Ali, Abhirami, Mammootty, Mohanlal, Jayaram, Dileep,   ആസിഫ് അലി, അഭിരാമി, മോഹന്‍ലാല്‍, ജയറാം, ദിലീപ്
Last Modified വെള്ളി, 5 ഫെബ്രുവരി 2016 (20:41 IST)
ആസിഫ് അലിയും അഭിരാമിയും അഭിനയിക്കുന്ന ‘ഇതുതാന്‍‌ടാ പോലീസ്’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നു. രസകരമായ സിനിമയാണെന്ന് ബോധ്യപ്പെടുത്തുന്ന ട്രെയിലറാണ് റിലീസായിരിക്കുന്നത്.

വനിതാ പൊലീസ് സ്റ്റേഷനില്‍ പുതിയതായി ചാര്‍ജെടുക്കുന്ന ഡ്രൈവര്‍ രാമകൃഷ്ണനായാണ് ആസിഫ് അലി അഭിനയിക്കുന്നത്. രസകരമായ സംഭാഷണങ്ങളാണ് ചിത്രത്തിലേത്.

മനോജ് പാലോടന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സുനില്‍ സുഗത, സുധീര്‍ കരമന, ഷാജു, സജിത മഠത്തില്‍, നീന കുറുപ്പ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി എന്ന് പേരിട്ട് ചിത്രീകരണം ആരംഭിച്ച സിനിമയാണ് ഇപ്പോള്‍ ഇതുതാന്‍‌ടാ പോലീസ് എന്ന പേരില്‍ പ്രദര്‍ശനത്തിനെത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :