ജയറാം തിരക്കഥയെഴുതുന്നു!

ജയറാം, റിമി ടോമി, മാണി, മമ്മൂട്ടി, ദിലീപ്
Last Modified വ്യാഴം, 12 മാര്‍ച്ച് 2015 (16:28 IST)
ജയറാം തിരക്കഥാകൃത്താകുന്നു. ഏത് സിനിമയ്ക്കാണ് അദ്ദേഹം തൂലിക ചലിപ്പിക്കുന്നതെന്നൊക്കെ അന്വേഷിക്കുന്നതിനുമുമ്പേ പറയാം, ഇത് ഒരു ജയറാം സിനിമയുടെ പ്രമേയത്തേക്കുറിച്ചാണ് പറയുന്നത്. ജയറാം നായകനാകുന്ന പുതിയ സിനിമയില്‍ അദ്ദേഹം ഒരു സീരിയല്‍ തിരക്കഥാകൃത്തായാണ് അഭിനയിക്കുന്നത്. ‘തിങ്കള്‍ മുതല്‍ വെള്ളി വരെ’ എന്നാണ് ചിത്രത്തിന് പേര്. സംവിധാനം കണ്ണന്‍ താമരക്കുളം.

ഒരേസമയം മൂന്ന് മെഗാസീരിയലുകളുടെ തിരക്കഥാരചനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജയദേവന്‍ ചുങ്കത്തറ എന്ന തിരക്കഥാകൃത്തായാണ് ജയറാം ഈ സിനിമയില്‍ അഭിനയിക്കുന്നത്. ജയദേവന്‍റെ ഭാര്യയും കടുത്ത സീരിയല്‍ പ്രേമിയുമായ പുഷ്പവല്ലി എന്ന കഥാപാത്രത്തെ റിമി ടോമി അവതരിപ്പിക്കുന്നു.

സീരിയലുകളുടെ നിര്‍മ്മാതാവായി അനൂപ് മേനോന്‍ വേഷമിടുന്നു. ആന്‍റോ ജോസഫ് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജൂലി ഗണപതി എന്ന തമിഴ് ചിത്രത്തില്‍ ജയറാം സീരിയല്‍ തിരക്കഥാകൃത്തായി അഭിനയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :