കുഞ്ഞിരാമായണം ആവര്‍ത്തിക്കുമോ? ക്രിസ്മസിന് ചങ്കിടിപ്പോടെ സൂപ്പര്‍സ്റ്റാറുകള്‍ !

Adi Kapyare Koottamani, Dhyan Sreenivasan, Namitha, Neeraj, Aju, അടി കപ്യാരേ കൂട്ടമണി, ധ്യാന്‍ ശ്രീനിവാസന്‍, നമിത, നീരജ്, അജു
Last Modified തിങ്കള്‍, 7 ഡിസം‌ബര്‍ 2015 (16:43 IST)
തിര, കുഞ്ഞിരാമായണം എന്നീ സിനിമകള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രമാണ് ‘അടി കപ്യാരേ കൂട്ടമണി’. നവാഗതനായ ജോണ്‍ വര്‍ഗ്ഗീസ് സംവിധാനം ചെയ്തിരിക്കുന്ന സിനിമ ക്രിസ്മസ് റിലീസാണ്.
 
പ്രമോദാണ് ചിത്രത്തിലെ നായിക. ഒരു ബോയ്സ് ഹോസ്റ്റലില്‍ അപ്രതീക്ഷിതമായി ഒരു പെണ്‍കുട്ടി എത്തപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. 
 
നീരജ് മാധവ്, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫ്രൈഡേ ഫിലിം ഹൌസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
ചിത്രത്തിന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ടീസറിനെപ്പറ്റി മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇക്കഴിഞ്ഞ ഓണം കുഞ്ഞിരാമായണം കൊണ്ടുപോയതുപോലെ ഇത്തവണത്തെ ക്രിസ്മസ് ഈ കുഞ്ഞിച്ചിത്രം കൊണ്ടുപോകുമോ എന്നാണ് മലയാള സിനിമാലോകം കാത്തിരിക്കുന്നത്.
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :