ആ നേരത്ത് കീര്‍ത്തി സുരേഷ്... !

Keerthi Suresh, Neram, Nivin Pauly, Kanthapuram, Priyadarshan, കീര്‍ത്തി സുരേഷ്, നേരം, നിവിന്‍ പോളി, കാന്തപുരം, പ്രിയദര്‍ശന്‍
Last Modified തിങ്കള്‍, 30 നവം‌ബര്‍ 2015 (18:14 IST)
കീര്‍ത്തി സുരേഷ് തമിഴകം കീഴടക്കി ഇനി തെലുങ്കിലേക്ക്. ‘നേരം’ എന്ന മെഗാഹിറ്റ് ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പില്‍ കീര്‍ത്തി സുരേഷ് നായികയാകും. അനില്‍ കന്നെഗന്തി സംവിധാനം ചെയ്യുന്ന സിനിമയിലെ നായകന്‍ ആരായിരിക്കുമെന്ന് അറിവായിട്ടില്ല.

അല്‍‌ഫോണ്‍സ് പുത്രന്‍റെ സംവിധാനത്തില്‍ മലയാളത്തിലും തമിഴിലും ഒരേസമയം ഇറങ്ങി ഹിറ്റായ ചിത്രമാണ് നേരം. നിവിന്‍ പോളിയും നസ്രിയയുമായിരുന്നു ജോഡി. നസ്രിയ അവതരിപ്പിച്ച കഥാപാത്രത്തെയാണ് കീര്‍ത്തി സുരേഷ് തെലുങ്കില്‍ അവതരിപ്പിക്കുന്നത്.

മുന്‍ തെന്നിന്ത്യന്‍ നായിക മേനകയുടെയും നിര്‍മ്മാതാവ് സുരേഷ്കുമാറിന്‍റെയും മകളായ കീര്‍ത്തി ‘ഗീതാഞ്ജലി’ എന്ന പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് റിംഗ് മാസ്റ്റര്‍ എന്ന മെഗാഹിറ്റ് ചിത്രത്തില്‍ ദിലീപിന്‍റെ നായികയായി.

‘ഇത് എന്ന മയക്കം’ എന്ന തമിഴ് ചിത്രത്തില്‍ കീര്‍ത്തിയായിരുന്നു നായിക. രജനി മുരുഗന്‍, പാമ്പുസട്ടൈ, പ്രഭു സോളമന്‍റെ ധനുഷ് നായകനാകുന്ന സിനിമ എന്നിവയാണ് തമിഴില്‍ കീര്‍ത്തി സുരേഷ് ഇപ്പോള്‍ ചെയ്യുന്ന ചിത്രങ്ങള്‍. ഭാഗ്യരാജ് എന്ന പുതിയ സംവിധായകന്‍ ശിവ കാര്‍ത്തികേയനെ നായകനാക്കി ചെയ്യുന്ന ചിത്രത്തിലും കീര്‍ത്തിയാണ് നായിക.

നേരത്തിന്‍റെ തെലുങ്ക് പതിപ്പിനൊപ്പം ഐന ഇഷ്ടം നുവ്വു, ഹരികഥ എന്നീ തെലുങ്ക് ചിത്രങ്ങളിലും കീര്‍ത്തി സുരേഷ് നായികയാകുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :