കാണൂ... മരണമാസ്... ഇതാണ് പുലിമുരുകന്‍ !

പുലിമുരുകന്‍, മോഹന്‍ലാല്‍, വൈശാഖ്, മമ്മൂട്ടി
Last Modified വ്യാഴം, 6 ഓഗസ്റ്റ് 2015 (20:36 IST)
മരണമാസ് എന്നാല്‍ ഇതാണ്. പുലിമുരുകന്‍! ചിത്രത്തിന്‍റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പുലികളോട് പോരാടി നില്‍ക്കുന്ന മുരുകന്‍ എന്ന സാധാരണക്കാരന്‍റെ അസാധാരണ ജീവിതമാണ് ചിത്രം പറയുന്നത്. മോഹന്‍ലാലിന്‍റെ ലുക്കില്‍ തന്നെ വലിയ വ്യത്യാസങ്ങളുള്ള സിനിമ വൈശാഖാണ് സംവിധാനം ചെയ്യുന്നത്. തിരക്കഥ ഉദയ്കൃഷ്ണ.
 
മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് ക്യാന്‍‌വാസിലാണ് ചിത്രം ഒരുക്കുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ആക്ഷന്‍ കോറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്‌ന്‍ ആണ് ഈ സിനിമയിലെ സ്റ്റണ്ട് രംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്. ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിക്കുന്ന ചിത്രം ക്രിസ്മസ് റിലീസാണ്‍.
 
ഏറെ കഠിനാദ്ധ്വാനം ചെയ്താണ് പുലിമുരുകന്‍ എന്ന കഥാപാത്രത്തിനായി മോഹന്‍ലാല്‍ ഒരുങ്ങിയിരിക്കുന്നത്. മോഹന്‍ലാലിന്‍റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും സാഹസികമായ സ്റ്റണ്ടുരംഗങ്ങള്‍ ഈ സിനിമയില്‍ ദര്‍ശിക്കാനാവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :