രാജമൌലി ചിത്രത്തില്‍ അജിത് നായകന്‍ !

അജിത്, രാജമൌലി, തല, ബാഹുബലി, മോഹന്‍ലാല്‍
Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2015 (19:20 IST)
‘തല’ അജിത് സിനിമയില്‍ 23 വര്‍ഷം പൂര്‍ത്തിയാക്കിയത് തിങ്കളാഴ്ച (ഓഗസ്റ്റ് 3) ആയിരുന്നു. ഈ ആഘോഷവേളയില്‍ ആരാധകര്‍ക്ക് മറ്റൊരു സന്തോഷവര്‍ത്തമാനം കൂടി ലഭിക്കുന്നു. അജിത്തിനെ നായകനാക്കി സാക്ഷാല്‍ എസ് എസ് രാജമൌലി ഒരു സിനിമ ആലോചിക്കുന്നു. ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം അജിത് ചിത്രം തുടങ്ങാനാണത്രെ രാജമൌലിയുടെ പദ്ധതി.

തമിഴിലും തെലുങ്കിലുമായി നിര്‍മ്മിക്കുന്ന ഈ സിനിമയില്‍ അജിത്തിനൊപ്പം നായകതുല്യമായ വേഷത്തില്‍ തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജ്ജുനും ഉണ്ടാകും. രാജമൌലിയുടെ പിതാവ് കെ വി വിജയേന്ദ്രപ്രസാദ് ഈ സിനിമയുടെ കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം മറ്റൊരു തമിഴ് - തെലുങ്ക് ചിത്രം കൂടി രാജമൌലിയുടെ പ്ലാനിലുണ്ട്. ആ പ്രൊജക്ടില്‍ മഹേഷ്ബാബു ആണ് നായകന്‍.

2016ല്‍ തന്നെ അജിത് ചിത്രം പൂര്‍ത്തിയാക്കുമെന്ന സൂചനകളാണ് രാജമൌലിയുടെ പിതാവ് നല്‍കുന്നത്. ഇപ്പോള്‍ ‘സിരുത്തൈ’ ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് അജിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :