കസബയ്ക്ക് മുന്നിലെത്തിയില്ല, എന്നുവച്ച് വിടാനൊക്കുമോ? പുലിമുരുകനെ തളയ്ക്കാനുറച്ച് മമ്മൂട്ടി!

പുലിമുരുകനെ പിടിച്ചുകെട്ടാനുറച്ച് മമ്മൂട്ടി വരുന്നു!

Pulimurugan, Thoppil Joppan, Kasaba, Mammootty, Mohanlal, പുലിമുരുകന്‍, തോപ്പില്‍ ജോപ്പന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, കസബ
Last Modified ശനി, 23 ജൂലൈ 2016 (15:00 IST)
ജൂലൈ മാസത്തില്‍ മമ്മൂട്ടിയുടെ ‘കസബ’ റിലീസ് ചെയ്യുന്നതിനൊപ്പം തന്നെ മോഹന്‍ലാലിന്‍റെ ‘പുലിമുരുകന്‍’ പ്രദര്‍ശനത്തിനെത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ കസബയോട് മത്സരിക്കാന്‍ പുലിമുരുകന്‍ എത്തിയില്ല. റിലീസ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയെന്ന് പിന്നീട് വാര്‍ത്ത വന്നു. മോഹന്‍ലാല്‍ ആരാധകര്‍ കടുത്ത നിരാശയിലായി. എന്നാല്‍ ആരാധകരുടെ നിരാശകളെല്ലാം മാറ്റിക്കൊണ്ട് പുലിമുരുകന്‍ ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുവന്നു.

കസബയോട് ഏറ്റുമുട്ടാന്‍ വന്നില്ലെങ്കില്‍ വേണ്ട, എന്തായാലും പുലിമുരുകനെ പിടിച്ചുകെട്ടിയിട്ടുതന്നെ കാര്യമെന്നാണ് മമ്മൂട്ടി തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഏഴിന് പുലിമുരുകന്‍ എത്തുമ്പോള്‍ അതിനെതിരായി മമ്മൂട്ടിയുടെ സിനിമയും വരുന്നുണ്ട്. സിനിമ ഏതെന്നറിയുമോ? സാക്ഷാല്‍ ‘തോപ്പില്‍ ജോപ്പന്‍’ !

ജോണി ആന്‍റണി സംവിധാനം ചെയ്ത തോപ്പില്‍ ജോപ്പന്‍ യഥാര്‍ത്ഥത്തില്‍ പുലിമുരുകന് പറ്റിയ എതിരാളിയാണ്. പുലിമുരുകനെപ്പോലെ തന്നെ കം‌പ്ലീറ്റ് എന്‍റര്‍ടെയ്നര്‍. അടിക്ക് അടി, പാട്ടിന് പാട്ടി, സെന്‍റിമെന്‍റ്സിന് സെന്‍റിമെന്‍റ്സ് എന്ന അനുപാതത്തില്‍ തയ്യാറാക്കിയ ഈ രണ്ട് സിനിമകളും ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കായിരിക്കും?

പൂജ അവധിക്ക് റിലീസ് ചെയ്യുന്ന പുലിമുരുകനും തോപ്പില്‍ ജോപ്പനും കളക്ഷനില്‍ റെക്കോര്‍ഡിടുമെന്ന് സംശയം വേണ്ട. എന്തായാലും ആരാധകര്‍ക്ക് തിമര്‍ത്ത് ആഘോഷിക്കാന്‍ ഇനിയെന്തുവേണം?!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :