Last Updated:
ബുധന്‍, 18 ഫെബ്രുവരി 2015 (16:42 IST)
സൂര്യയെ നായകനാക്കിയ 'ധ്രുവനക്ഷത്രം' എന്ന സിനിമ അത് ഷൂട്ടിംഗ് ആരംഭിക്കുന്നതിന് നാളുകള്‍ക്ക് മുമ്പ് ഉപേക്ഷിച്ചത് ഗൌതം വാസുദേവ് മേനോന് എന്ന തമിഴ് സംവിധായകനെ കുറച്ചൊന്നുമല്ല ഉലച്ചത്. അതിന്റെ ആഘാതത്തില്‍ നിന്ന് ഗൌതം മേനോനെ ഡേറ്റ് നല്കി സഹായിച്ചത് ചിമ്പുവാണ്.
ചിമ്പുവിനെ നായകനാക്കി ഒരു പ്രണയസിനിമ ഗൌതം മേനോന് ഷൂട്ടിംഗ് തുടങ്ങിയതാണ്. അപ്പോഴാണ് അജിത് ഡേറ്റ് നല്‍കുന്നതും 'യെന്നൈ അറിന്താല്‍' സംഭവിക്കുന്നതും.
അജിത് ചിത്രത്തിനുവേണ്ടി ഇടയ്ക്കുവച്ച് നിര്‍ത്തിയ ചിമ്പു സിനിമ ഗൌതം മേനോന് വീണ്ടും തുടങ്ങുകയാണ്. അടുത്തയാഴ്ച ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
പല്ലവി ശ്രദ്ധയാണ് ഇനിയും പേര് നിശ്ചയിച്ചിട്ടില്ലാത്ത സിനിമയിലെ നായിക. ഇത് പൂര്‍ണമായും ഒരു ലവ് സ്റ്റോറി ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
എ ആര് റഹ്മാനാണ് സംഗീതം. ഗൌതം - ചിമ്പു - റഹ്മാന് ടീമിന്റെ 'വിണ്ണൈത്താണ്ടി വരുവായാ'യുടെ മാജിക് ഈ ചിത്രത്തില്‍ ആവര്‍ത്തിക്കുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.
വരുന്ന വേനല്‍ക്കാലത്തേക്കാണ് ഗൌതം വാസുദേവ് മേനോന് തന്റെ പുതിയ സിനിമ ഒരുക്കുന്നത്.