ഗൌതം കഥ പറഞ്ഞു, വിക്രമിന് ഇഷ്ടമായി - ഒരു വമ്പന്‍ സിനിമ അണിയറയില്‍!

Last Modified ചൊവ്വ, 10 ഫെബ്രുവരി 2015 (16:49 IST)
യെന്നൈ അറിന്താല്‍' തരംഗമായി മാറിയതോടെ ഗൌതം വാസുദേവ് മേനോന്‍ വീണ്ടും തമിഴ് സിനിമയില്‍ സൂപ്പര്‍സ്റ്റാറുകളുടെ പ്രിയപ്പെട്ട സംവിധായകനായി മാറുകയാണ്. ഗൌതമിന് വിക്രം ഡേറ്റ് കൊടുത്തതാണ് ഏറ്റവും പുതിയ സംഭവം. ഈ വര്‍ഷം മധ്യത്തോടെ വിക്രം - ഗൌതം മേനോന്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നറിയുന്നു.

ഒരു വര്‍ഷം മുമ്പ് എഴുതിപ്പൂര്‍ത്തിയാക്കിയ ഒരു തിരക്കഥയാണ് ഗൌതം മേനോന്‍ വിക്രമിന് വായിക്കാന്‍ കൊടുത്തത്. വിക്രമിന് കഥ ഇഷ്ടമാവുകയും ഈ വര്‍ഷം തന്നെ ചിത്രം തുടങ്ങാമെന്ന ധാരണയില്‍ എത്തുകയും ചെയ്തു എന്നാണ് അറിയുന്നത്.

'10 എണ്‍‌റതുക്കുള്ളേ' എന്ന ത്രില്ലര്‍ സിനിമയിലാണ് ഇപ്പോള്‍ വിക്രം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിമ്പുവിനെ നായകനാക്കി ഒരു സിനിമ പാതിവഴിയില്‍ നിര്‍ത്തിയാണ് ഗൌതം മേനോന്‍ 'യെന്നൈ അറിന്താല്‍' ഒരുക്കിയത്. ചിമ്പുവിന്‍റെ സിനിമ പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ ഗൌതം തയ്യാറെടുക്കുന്നത്. ഈ തിരക്കുകള്‍ക്ക് ശേഷം ഈ വര്‍ഷം മധ്യത്തോടെ വിക്രം - ഗൌതം ചിത്രം സംഭവിക്കുമെന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :