അജിത് ചിത്രം വരമല്ല, ‘വേതാളം’ !

വേതാളം, അജിത്, ശിവ, ശ്രുതി, മോഹന്‍ലാല്‍
Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (15:48 IST)
‘വരം’ - തല അജിത്തിന്‍റെ അമ്പത്താറാം ചിത്രത്തിന് അങ്ങനെ പേരിട്ടതായി മലയാളം വെബ്‌ദുനിയ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ‘വരം’ എന്ന പേര് അവസാനം വരെ പരിഗണിച്ചെങ്കിലും ഒടുവില്‍ മറ്റൊരു പേരില്‍ അണിയറ പ്രവര്‍ത്തകര്‍ എത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ‘വേതാളം’ എന്നാണ് സംവിധാനം ചെയ്യുന്ന ഈ ത്രില്ലറിന്‍റെ പേര്.

ഒപ്പം, ചിത്രത്തിന്‍റെ ആദ്യലുക്ക് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നു. വളരെ സ്റ്റൈലിഷായ ലുക്കുകളാണ് ചിത്രത്തില്‍ അജിത്തിനുള്ളത്. ‘റെഡ്’ എന്ന സിനിമയില്‍ മുമ്പ് അജിത് പരീക്ഷിച്ച ലുക്കിന് സമാനമായ ഒന്നാണ് ആദ്യ ലുക്ക് പോസ്റ്ററില്‍ ഉള്ളത്.

എ എം രത്നമാണ് നിര്‍മ്മാതാവ്. ഇതേ ടീമിന്‍റെ ‘വീരം’ എന്ന സിനിമ 2014 പൊങ്കല്‍ റിലീസായി എത്തുകയും മെഗാഹിറ്റാകുകയും ചെയ്തിരുന്നു. അത്തരം ഒരു വിജയം തന്നെയാണ് അണിയറപ്രവര്‍ത്തകര്‍ ലക്‍ഷ്യം വയ്ക്കുന്നത്.

ഈ ദീപാവലിക്കാണ് വേതാളം പ്രദര്‍ശനത്തിനെത്തുന്നത്. ബിന്നി മില്‍‌സിലും മോഹന്‍ സ്റ്റുഡിയോസിലുമായി ചെന്നൈയില്‍ വേതാളത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. കൊല്‍ക്കത്തയില്‍ ഒരു ടാക്സി ഡ്രൈവറായാണ് ശ്രുതി വേഷമിടുന്നത്. അജിത്തിന്‍റെ സഹോദരിയായി ലക്ഷ്മി മേനോന്‍ അഭിനയിക്കുന്നു.

കൊല്‍ക്കത്തയാണ് ചിത്രത്തിന്റെ പ്രധാന ലോക്കേഷന്‍. റോക്ക് സ്റ്റാര്‍ അനിരുദ്ധ് രവിചന്ദ്രന്‍ ആദ്യമായി സംഗീതം നല്‍കുന്ന അജിത് ചിത്രം കൂടിയാണ് വേതാളം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :