തല ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത, അജിത്തിന്‍റെ പുതിയ ചിത്രം ‘വരം’ !

തല, വരം, അജിത്, ശിവ, ശ്രുതി
Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (18:41 IST)
അജിത് നായകനാകുന്ന പുതിയ ചിത്രത്തിന് ‘വരം’ എന്ന് പേരിട്ടു. സിരുത്തൈ സംവിധാനം ചെയ്യുന്ന ഈ ചിത്രം പൂര്‍ണമായും ഒരു ആക്ഷന്‍ എന്‍റര്‍ടെയ്നറാണ്. എ എം രത്നമാണ് നിര്‍മ്മാതാവ്.

ഇതേ ടീമിന്‍റെ ‘വീരം’ എന്ന സിനിമ 2014 പൊങ്കല്‍ റിലീസായി എത്തുകയും മെഗാഹിറ്റാകുകയും ചെയ്തിരുന്നു. ഇപ്പോള്‍ അതിനോട് സമാനമായ പേര് പ്രഖ്യാപിച്ചതിലൂടെ അത്തരം ഒരു വിജയം തന്നെയാണ് അണിയറപ്രവര്‍ത്തകര്‍ ലക്‍ഷ്യം വയ്ക്കുന്നതെന്ന് സാരം.

ഈ ദീപാവലിക്കാണ് വരം പ്രദര്‍ശനത്തിനെത്തുന്നത്. ബിന്നി മില്‍‌സിലും മോഹന്‍ സ്റ്റുഡിയോസിലുമായി ചെന്നൈയില്‍ വരത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. കൊല്‍ക്കത്തയില്‍ ഒരു ടാക്സി ഡ്രൈവറായാണ് ശ്രുതി വേഷമിടുന്നത്. അജിത്തിന്‍റെ സഹോദരിയായി ലക്ഷ്മി മേനോന്‍ അഭിനയിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :