ദി കിംഗിന്‍റെ റീമേക്കില്‍ ദുല്‍ക്കര്‍ അഭിനയിക്കില്ല!

തിങ്കള്‍, 27 നവം‌ബര്‍ 2017 (18:09 IST)

The King, Mammootty, Joseph Alex, Dulquer Salman, Renji Panicker, Shaji Kailas, ദി കിംഗ്, മമ്മൂട്ടി, ജോസഫ് അലക്സ്, ദുല്‍ക്കര്‍ സല്‍മാന്‍, രണ്‍ജി പണിക്കര്‍, ഷാജി കൈലാസ്

“കളി എന്നോടും വേണ്ട സാര്‍. ഒരെല്ല് കൂടുതലാണെനിക്ക്. യെസ് ഐ ഹാവ് ആന്‍ എക്സ്ട്രാ ബോണ്‍. ജോസഫ് അലക്സ്. അലക്സാണ്ടറുടെ മകന്‍”
 
അലക്സാണ്ടറുടെ മകന്‍ വെറും ഐ എ എസുകാരന്‍ മാത്രമല്ല. ആവശ്യം വന്നാല്‍ മുണ്ട് മാടിക്കുത്തി ആരുടെയും കുത്തിനുപിടിച്ചു നിര്‍ത്തി രണ്ടു കൊടുക്കാനുമറിയാം. പഠിക്കുന്ന കാലത്ത് കുറച്ച് നക്സല്‍ ചായ്‌വ് ഉണ്ടായിരുന്നു. നടക്കാവ് പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിലൊക്കെ സജീവമായി. പിന്നീട് ഐ എസ് എസ്. 
 
ഈ വിശേഷണങ്ങളൊക്കെ എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എങ്കില്‍ കൌതുകം ഉണര്‍ത്തുന്ന ഒരു കാര്യം. ദി കിംഗ് റീമേക്ക് ചെയ്യുകയും അതിലെ ജോസഫ് അലക്സിനെ ദുല്‍ക്കര്‍ സല്‍മാന്‍ അവതരിപ്പിക്കുകയും ചെയ്താല്‍ ? മമ്മൂട്ടിച്ചിത്രങ്ങളില്‍ ദുല്‍ക്കറിന് കൂടുതല്‍ താല്‍പ്പര്യം ബിഗ്ബിയും ദി കിംഗും സാമ്രാജ്യവുമൊക്കെയാണ്. ഏറ്റവും കൂടുതല്‍ തവണ കണ്ടിട്ടുള്ളതും അതൊക്കെ തന്നെ. എന്നാല്‍ ആ സിനിമകളൊക്കെ ഇതിഹാസമായി മാറിക്കഴിഞ്ഞതിനാല്‍ വീണ്ടും അതില്‍ കൈവയ്ക്കാന്‍ തനിക്ക് ധൈര്യമില്ലെന്ന് കഴിഞ്ഞ ദിവസം ഒരു അവാര്‍ഡ് ഫംഗ്ഷനില്‍ വച്ച് ദുല്‍ക്കര്‍ തുറന്നുപറഞ്ഞു. 
 
"ജോസഫ് അലക്സിനെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയല്ലാതെ മറ്റൊരു നടനില്ല. നമ്മള്‍ എഴുതി വയ്ക്കുന്നതിന്‍റെ ആയിരം മടങ്ങ് ധ്വനിയോടെ ആ സംഭാഷണങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള ഒരു നടനെ ലഭിക്കുക ഏറ്റവും വലിയ ഭാഗ്യമാണ്. ജോസഫ് അലക്സാകാന്‍ മമ്മൂട്ടിയെ അല്ലാതെ മറ്റൊരു നടനെ ചിന്തിക്കാനാകില്ല. അത് അദ്ദേഹം മെഗാസ്റ്റാര്‍ ആയതുകൊണ്ടല്ല. ആ കഥാപാത്രത്തെ അവതരിപ്പാനുള്ള മമ്മൂട്ടി എന്ന നടന്‍റെ ചുമലുകളുടെ കരുത്ത് മനസിലായതുകൊണ്ടാണ്" - അടുത്തിടെ ഒരു ടോക് ഷോയില്‍ രണ്‍ജി പണിക്കര്‍ വ്യക്തമാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

‘തന്റെ ‘ജൂലി 2’ കാണാന്‍ കുടുംബ പ്രേക്ഷകര്‍ മടിക്കും, അതിന് ഒരു കാരണമുണ്ട്’; വെളിപ്പെടുത്തലുമായി റായി ലക്ഷ്മി

മലയാള സിനിമയില്‍ മിന്നിതിളങ്ങിയ താരമാണ് റായ് ലക്ഷ്മി. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ ...

news

മോഹന്‍ലാലിന്‍റെ വില്ലന്‍ വീണ്ടും വരുന്നു, പ്രതീക്ഷയോടെ ആരാധകര്‍ !

മോഹന്‍ലാലിന്‍റെ വില്ലന്‍ വീണ്ടും വരുന്നു. ആ ചിത്രം നേരത്തേ ഒന്ന് വന്നതല്ലേ എന്നാണോ സംശയം? ...

news

മാസ് കാണിക്കാന്‍ ഒരുങ്ങിയാല്‍ മമ്മൂട്ടിയോളം വരില്ല ആരും, മാസ്റ്റര്‍ പീസ് മാനിയ - 17 ലക്ഷം പ്രേക്ഷകര്‍ !

ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘മാസ്റ്റര്‍പീസ്’ ...

news

മോഹൻലാലും ടൊവിനോയും പ്രതികരിച്ചു, മമ്മൂട്ടിയുടെ ആ മൗനത്തി‌നു പിന്നിലെ കാരണമിതോ?

തങ്ങളുടെ താരത്തെ നേരിൽ കാണുമ്പോൾ പലപ്പോഴും ആരാധകരുടെ കൺട്രോൾ നഷ്ടമാകാറുണ്ട്. ഇതുമൂലം പണി ...

Widgets Magazine