കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 2 ജൂണ്‍ 2021 (14:15 IST)
വിദ്യാബാലന്‍ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഷേര്‍ണി. സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നു. ഫോറസ്റ്റ് ഓഫീസറുടെ വേഷത്തിലാണ് നടി എത്തുന്നത്. കടുവയെ പിടിക്കാനുള്ള ശ്രമങ്ങളാണ് ട്രെയിലറില്‍ കാണാനാകുന്നത്.
ആമസോണ്‍ പ്രേമിലൂടെ ജൂണ്‍ 18 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.അമിത് മസുര്‍കര്‍ പ്രധാനം ചെയ്യുന്ന ചിത്രത്തില്‍ മുകുള്‍ ഛദ്ദ, വിജയ് റാസ്, ഇല അരുണ്‍, ബ്രിജേന്ദ്ര കല, നീരജ് കബി,ശരത് സക്‌സേന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മധ്യപ്രദേശിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്തത്. ടി സീരീസും അബുന്‍ഡാന്‍ഡിയ എന്റര്‍ടെയ്‌മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.