മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' മിനിസ്‌ക്രീനിലേക്ക്, പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 28 മെയ് 2021 (17:40 IST)

തിയേറ്ററുകളില്‍ വന്‍ വിജയമായ 'ദി പ്രീസ്റ്റ്'

ഏപ്രില്‍ 14നായിരുന്നു ആമസോണ്‍ പ്രൈമിലെത്തിയത്. ഇപ്പോളിതാ ചിത്രം മിനിസ്‌ക്രീനിലേക്ക്. സാറ്റലൈറ്റ് അവകാശങ്ങള്‍ ഏഷ്യാനെറ്റ് നേടി. ടെലികാസ്റ്റ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മാര്‍ച്ച് നാലിന് പ്രദര്‍ശനത്തിനെത്തിയ 'ദി പ്രീസ്റ്റ്'ന് കുടുംബപ്രേക്ഷകരെ തിരിച്ച് തിയേറ്ററുകളില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നു.

നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മഞ്ജു വാര്യര്‍,നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഫാദര്‍ ബെനഡിക്ട് എന്ന വൈദികന്റെ വേഷത്തിലാണ് മെഗാസ്റ്റാര്‍ എത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :