അലോഷിക്ക് ശേഷം അമൽ നീരദിന്റെ ‘വരത്തൻ‘ ആകാൻ ഫഹദ് ഫാസിൽ

Sumeesh| Last Modified ബുധന്‍, 20 ജൂണ്‍ 2018 (14:26 IST)
ഇയോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദും ഫഹദ് ഫാസിലും വീണ്ഡും ഒന്നിക്കുന്നു. എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അമൽ നീരദ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു. രക്തത്താൽ എഴുതിയ രീതിയിലാണ് സിനിമയുജ്ടെ ടൈറ്റിൽ. പ്രേക്ഷകരുടെ ആകാംക്ഷ വർധിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.

അമൽ നീരദിന്റെ എ എൻ പി പ്രൊഡക്ഷൻസും ഫഹദ് ഫാസിലിന്റെ നിർമ്മാണ കമ്പനിയായ നസ്രിയ നസീം പ്രൊഡക്ഷൻസും ചേർന്നാണ് വരത്തൻ നിർമ്മിക്കുന്നത്. മായാനദിയിലൂടെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ ഫഹദിന്റെ നായിക. അതേ സമയം ചിത്രത്തെക്കുറിച്ചുള്ള
മറ്റു വിശദാംശങ്ങളൊന്നും തന്നെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :