പാലും ഈന്തപ്പഴവും ഒരുമിച്ച് കഴിച്ചാൽ സംഭവിക്കുന്നതിങ്ങനെ !

Sumeesh| Last Modified ബുധന്‍, 20 ജൂണ്‍ 2018 (12:45 IST)
നമ്മുടെ ആഹാര സംസ്കാരത്തിന്റെ ഭാഗമയിട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. സമീകൃതമായ പോഷകകങ്ങൾ ലഭിക്കുന്നതിനാലാണ് പാലിന് നമ്മുടെ ആരോഗ്യ സംരക്ഷണത്തിൽ പ്രധമ സ്ഥാനം നൽകപ്പെട്ടിരിക്കുന്നത്. ക്യാത്സ്യത്തിന്റെ അക്ഷയ പാത്രമാണ് പാൽ എന്ന് പറയാം മറ്റു നിരവധി പോഷകങ്ങളും പാലിൽ അങ്ങിയിട്ടുണ്ട്.

അതുപോലെ തന്നെ ആരോഗ്യ സംരക്ഷണത്തിന് നമ്മൾ ഏറെ ആശ്രയിക്കുന്ന ഒന്നാണ് ഈന്തപ്പഴം. ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് ഇവയെ കൂടാതെ വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ ജീവകങ്ങളും ഈന്തപ്പഴത്തിലുണ്ട്. സെലെനീയം, കാല്‍സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം എന്നീ പോഷകങ്ങളും ഇൽതിൽ അടങ്ങിയിരിക്കുന്നു. ക്യാൻസറിനെ പോലും ചെറുത്ത് നിർത്താനുള്ള കഴിവ് ഈന്തപ്പഴത്തിനുണ്ട്.

എന്നാൽ ഇവ രണ്ടും ഒരുമിച്ച് കഴിച്ചുകൂടാ എന്നതാണ് സത്യം. ചില ആഹാരങ്ങൾ ഒരുമിച്ച് കഴിക്കാൻ പാടില്ല എന്ന് പറയാറുണ്ട് വിരുദ്ധ ആഹാരങ്ങൾ എന്നാണ് ഇവ അറിയപ്പെടാറ്‌. ഉദാഹരണത്തിന് ചിക്കൻ വിഭവങ്ങളും പാലും ഒരുമിച്ച് കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശനങ്ങൾ ഉണ്ടാക്കും.

എന്നാൽ ഈന്തപ്പഴവും പാലും ഒരുമിച്ച് കഴിക്കരുത് എന്ന് പറയുന്നതിന് പിന്നിലെ
കാരണം
ഇതല്ല. ഇവ ഒരുമിച്ച് കഴികുന്നതിലൂടെ രണ്ടിന്റെയും പോഷകമൂല്യങ്ങൾ നഷ്ടമാകും. അയണിന്റെ കലവറയാണ് ഈന്തപ്പഴം. പാലാകട്ടെ കാത്സ്യത്തിന്റെയും. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നതിലൂടെ രണ്ടിന്റെയും ഫലം നമ്മൾക്ക് ലഭിക്കില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :