പോലീസ് ഇന്‍സ്പെക്ടറായി തകര്‍ക്കാന്‍ ഉണ്ണി മുകുന്ദന്‍,'ഭ്രമം' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 17 ഫെബ്രുവരി 2021 (10:56 IST)

'ഭ്രമം' ഒരുങ്ങുകയാണ്. പൃഥ്വിരാജും ഉണ്ണിമുകുന്ദനും ഒന്നിക്കുന്ന ഈ ചിത്രത്തില്‍ ഇരുവരും ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സിനിമയിലെ തന്റെ ലുക്ക് വെളിപ്പെടുത്തി ഉണ്ണി മുകുന്ദന്‍. പോലീസ് ഇന്‍സ്പെക്ടറുടെ വേഷത്തിലാണ് നടന്‍ എത്തുന്നത്.


കണ്ണാടിയിലേക്ക് നോക്കൂ, അവിടെയാണ് നിങ്ങളുടെ മത്സരം എന്ന് കുറിച്ചുകൊണ്ട് പുറത്തു വന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.പുതിയ ലുക്ക് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു എന്ന സൂചനയാണ് ചിത്രത്തിനു താഴെ വരുന്ന കമന്റുകള്‍.അന്ധാദുന്‍ എന്ന സിനിമയുടെ മലയാളം റീമേക്ക് ആണ് ഭ്രമം. അതിനാല്‍ തന്നെ ഇന്‍സ്പെക്ടര്‍ മനോഹറിന്റെ കഥാപാത്രമാണോ ഉണ്ണിമുകുന്ദന്‍ അവതരിപ്പിക്കുന്നത് എന്നാണ് ആരാധകരുടെ ഭാഗത്ത് നിന്നുള്ള ചോദ്യം. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ. കഴിഞ്ഞദിവസം ഭ്രമം സിനിമയിലെ തന്റെ ലുക്ക് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു.കറുത്ത കൂളിംഗ് ധരിച്ചാണ് നടനെ കണ്ടത്.രവി.കെ ചന്ദ്രന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :