'അന്ധാദുന്‍' ലുക്കില്‍ പൃഥ്വിരാജ്,'ഭ്രമം' റീമേക്ക് തന്നെയെന്ന് ആരാധകര്‍ !

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 16 ഫെബ്രുവരി 2021 (13:14 IST)

ബോളിവുഡിലെ ഹിറ്റ് ചിത്രമായ 'അന്ധാദുനിന്റെ' മലയാളം റീമേക്കാണ് 'ഭ്രമം' എന്നാണ് പറയപ്പെടുന്നത്. ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിലും റീമേക്കിനെ കുറിച്ചുള്ള പുതിയ സൂചനകള്‍ നല്‍കി പൃഥ്വിരാജ്.കറുത്ത കൂളിംഗ് ധരിച്ചുള്ള ചിത്രം നടന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കണ്ണട കണ്ടാല്‍ തന്നെ അറിയാം കണ്ണ് കാണാത്ത ആളാണെന്ന് എന്നാണ് ആരാധകര്‍ പറയുന്നത്. ബോളിവുഡില്‍ ആയുഷ്മാന്‍ ഖുറാനെയും കണ്ണുകാണാത്ത ആളായാണ് അഭിനയിച്ചത്.

ജനുവരിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ്,രാഷി ഖന്ന എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

സംവിധായകന്‍ രവി കെ ചന്ദ്രന്‍ തന്നെയാണ് സിനിമയുടെ ചായാഗ്രഹണവും നിര്‍വഹിക്കുന്നത്.ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ശരത് ബാലന്‍ ചിത്രത്തിനായി തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :