വയലൻസ്... വയലൻസ്... വയലൻസ്! എ സർട്ടിഫിക്കറ്റുമായി 'മാർക്കോ' തിയേറ്ററിലേക്ക്

Marco
Marco
നിഹാരിക കെ.എസ്| Last Modified വ്യാഴം, 19 ഡിസം‌ബര്‍ 2024 (10:51 IST)
മലയാളം ഇന്നേവരെ കണ്ട വയലൻസുകളെല്ലാം കെട്ടുകഥയാക്കാൻ ഉണ്ണി മുകുന്ദന്റെ മാർക്കോ. ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സ് ആൻഡ് ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ ഡിസംബർ 20ന് പ്രദർശനത്തിനെത്തുന്നു.

വൻ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെ ഉണ്ണി മുകുന്ദൻ വീണ്ടും ആക്ഷൻ ഹീറോ ആകുകയാണ്. സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ വയലൻസ് ചിത്രം കൂടിയാണിത്. ബോളിവുഡിലേയും, കോളിവുഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫറായ കലൈ കിംഗ്സ്റ്റനാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. കെ.ജി.എഫ്., സലാർ ഉൾപ്പടെ വൻകിട ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ രവി ബ്രസൂറിൻ്റെ സംഗീതവും ചിത്രത്തിൻ്റെ ഹൈലൈറ്റാണ്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായത്. എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആയിരുന്നു സെൻസർ ബോർഡ് നൽകിയിരുന്നത്. ചിത്രം ഡിസംബർ 20 ന് ലോകവ്യാപകമായി തിയേറ്ററുകളിൽ എത്തും. എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ പ്രതീക്ഷയോടെയാണ് മലയാളി സിനിമാ പ്രേക്ഷകർ 'മാർക്കോ'യെ കാത്തിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :