'പാപ്പന്‍' ഓര്‍മ്മകളില്‍ സുരേഷ് ഗോപി, തിരിച്ചുവരവ് ആഘോഷമാക്കാന്‍ ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 29 ഏപ്രില്‍ 2021 (08:54 IST)

മലയാള സിനിമയില്‍ വീണ്ടും സജീവമാകുകയാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമായ പാപ്പന്‍ ഒരുങ്ങുകയാണ്. ഇലക്ഷന്‍ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് നടന്‍ നേരെ സെറ്റുകളിലേക്കാണ് എത്തിയത്. ചിത്രീകരണം വളരെ വേഗത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴാണ്
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തി വെക്കേണ്ടി വന്നത്. ഇപ്പോളിതാ ആ ലൊക്കേഷന്‍ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് സുരേഷ് ഗോപി.

പാപ്പനായി നടന്‍ ജീവിക്കുകയായിരുന്നു.
തന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാകാന്‍ സാധ്യതയുണ്ടെന്ന സൂചനയും അദ്ദേഹം നല്‍കി.എബ്രഹാം മാത്യു മാത്തന്‍ എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്. ഇതൊരു മാസ്സ്-ആക്ഷന്‍ എന്റര്‍ടെയ്നറായിരിക്കുമെന്നാണ് കരുതുന്നത്.

വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.സണ്ണി വെയ്ന്‍, ഗോകുല്‍ സുരേഷ്, നൈല ഉഷ, നീത പിള്ള എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.ആര്‍ജെ ഷാനാണ് കഥ എഴുതിയിരിക്കുന്നത്.അജയ് ഡേവിഡ് കാച്ചാപ്പള്ളി ചായാഗ്രഹണവും ശ്യാം ശശിധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.ജേക്‌സ് ബിജോയ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഡേവിഡ് കാച്ചാപ്പള്ളി പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :