കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 21 ഏപ്രില്‍ 2021 (09:00 IST)
സിനിമാ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് കടുവ. നിലവില്‍ കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. ആദ്യത്തെ പൃഥ്വിരാജിന്റെ സ്‌നാപ്പ് ഷെയര്‍ ചെയ്തു കൊണ്ടാണ് തന്റെ സന്തോഷം സംവിധായകന്‍ ആരാധകരുമായി ഷെയര്‍ ചെയ്തത്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ ആയി തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പുരോഗമിക്കുന്ന വിവരം പൃഥ്വിരാജും കൈമാറി.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. ഈ സിനിമയിലെ പൃഥ്വിരാജിന്റെ ഗെറ്റപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.