സത്യനും ശ്രീനിയുമെഴുതുന്നത് മമ്മൂട്ടിച്ചിത്രമോ?

ബുധന്‍, 27 ഡിസം‌ബര്‍ 2017 (21:04 IST)

മമ്മൂട്ടി, സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍, മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, ഒപ്പം, Mohanlal, Priyadarshan, Oppam, Mammootty, Sreenivasan, Sathyan Anthikkad

മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട്, ജയറാം - സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ - സത്യന്‍ അന്തിക്കാട് എന്നീ കൂട്ടുകെട്ടുകള്‍ മലയാള സിനിമാ ബോക്‌സോഫീസിനെ പണം കൊണ്ട് നിറച്ചവയാണ്‌. എന്നാല്‍ അത്രയൊന്നും വിജയിച്ച കൂട്ടുകെട്ടല്ല സത്യന്‍ അന്തിക്കാട് - മമ്മൂട്ടി കൂട്ടുകെട്ട്. വലിയ വിജയങ്ങള്‍ ഉണ്ടായില്ലെങ്കിലും പ്രേക്ഷകരെ നിരാശപ്പെടുത്തിയ ഒരു സിനിമ പോലും ഈ ടീമില്‍ നിന്ന് ഉണ്ടായിട്ടില്ല എന്നത് വസ്‌തുത.
 
മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുമോ? അത്തരത്തിലുള്ള ചില വാര്‍ത്തകള്‍ അണിയറയില്‍ പ്രചരിക്കുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും സത്യനും ഒരുക്കുന്നത് നര്‍മ്മത്തില്‍ പൊതിഞ്ഞ സാമൂഹ്യപ്രസക്തിയുള്ള ഒരു കുടുംബ ചിത്രമാണെന്നാണ്‌ വിവരം. ഗോളാന്തരവാര്‍ത്തയിലെ രമേശന്‍ നായരെപ്പോലെ രസകരമായ ഒരു കഥാപാത്രമാണ്‌ മമ്മൂട്ടിക്കായി അണിയറയില്‍ ഒരുങ്ങുന്നതെന്നാണ്‌ റിപ്പോര്‍ട്ട്. സത്യന്‍ അന്തിക്കാടിന്‍റെ പുതിയ സിനിമയ്ക്ക് ശ്രീനിവാസനാണ് തിരക്കഥ രചിക്കുന്നത്. പൊലീസും പഞ്ചായത്ത് മെമ്പറും പഞ്ചായത്ത് പ്രസിഡൻറുമൊക്കെയുണ്ടെങ്കിലും എല്ലാ ആവശ്യങ്ങള്‍ക്കും രമേശന്‍ നായര്‍ എന്ന സാധാരണക്കാരനെ ആശ്രയിക്കുന്ന ഒരു ഗ്രാമത്തെക്കുറിച്ചായിരുന്നു ഗോളാന്തര വാര്‍ത്ത.
 
1997ല്‍ ഒരാള്‍ മാത്രം എന്ന സിനിമയാണ്‌ മമ്മൂട്ടി - സത്യന്‍ കൂട്ടുകെട്ടില്‍ അവസാനം വന്നത്. ശ്രീധരന്റെ ഒന്നാം തിരുമുറിവ്, അര്‍ത്ഥം, കളിക്കളം, കനല്‍ക്കാറ്റ്, ഗോളാന്തരവാര്‍ത്ത, നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ളൂര്‍ നോര്‍ത്ത് എന്നിവയാണ്‌ ഈ ടീമിന്റെ മറ്റ് ചിത്രങ്ങള്. കിന്നാരം, ഗാന്ധിനഗര്‍ സെക്കന്റ് സ്‌ട്രീറ്റ് എന്നീ സത്യന്‍ അന്തിക്കാട് സിനിമകളില്‍ മമ്മൂട്ടി അതിഥി താരമായി അഭിനയിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഫാസില്‍ പറഞ്ഞു, പ്രിയദര്‍ശന്‍ അനുസരിച്ചു - സൂര്യപുത്രി കിലുക്കമായി!

‘കിലുക്കം’ എന്ന സിനിമയുടെ കഥ പ്രിയദര്‍ശന്‍ ആലോചിച്ചുകൊണ്ടിരിക്കുന്ന സമയം. കഥയില്‍ എങ്ങും ...

news

ലാല്‍ - പ്രിയന്‍ കൂട്ടുകെട്ടിന്‍റെ ആ അധോലോക ത്രില്ലര്‍ നടന്നിരുന്നെങ്കില്‍...!

ആര്യന്‍ എന്ന മെഗാഹിറ്റിന് ശേഷം അധോലോകത്തിന്‍റെയും മയക്കുമരുന്ന് മാഫിയയുടെയും ഒരു കഥ കൂടി ...

news

'നൈസ് നേവൽ', ആരാധകന്റെ കമന്റിന് നന്ദി പറഞ്ഞ് അനു ഇമ്മാനു‌വൽ!

കമൽ സംവിധാനം ചെയ്ത സ്വപ്നസഞ്ചാരി എന്ന ചിത്രത്തിലൂടെയാണ് അനു ഇമ്മാനു‌വൽ മലയാള സിനിമയിൽ ...

news

മാസ്റ്റര്‍പീസ് മാസ് കളക്ഷന്‍ - 6 ദിവസം 21.6 കോടി; മമ്മൂട്ടി ബോക്സോഫീസ് ഭരിക്കുന്നു!

മമ്മൂട്ടിയുടെ ഭരണകാലമാണ് ഇപ്പോള്‍ മലയാള സിനിമയുടെ ക്രിസ്മസ് ബോക്സോഫീസില്‍. മാസ്റ്റര്‍പീസ് ...

Widgets Magazine