കെ ആര് അനൂപ്|
Last Modified ചൊവ്വ, 3 ജനുവരി 2023 (15:14 IST)
മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്വന് ആദ്യ ഭാഗം 2022 സെപ്റ്റംബറില്‍ തിയറ്ററുകളില്‍ എത്തിയിരുന്നു. രണ്ടാം ഭാഗത്തിന്റെ റിലീസും ഈ അടുത്ത് പ്രഖ്യാപിച്ചു.ഇപ്പോഴിതാ, 'പൊന്നിയിന്‍ സെല്വന് 2'ന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവന്നു.
പഴുവേട്ടരായര്‍ സഹോദരങ്ങളായി ശരത് കുമാറും പാര്‍ത്ഥിപനും ആണ് വേഷമിടുന്നത്.പാര്ത്ഥിപന് തന്റെ ഭാഗങ്ങളുടെ ഡബ്ബിംഗ് ആരംഭിച്ചു കഴിഞ്ഞു.ചിത്രം 2023 ഏപ്രില്‍ 28 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് പൂര്‍ത്തിയായി.