467 കോടി കളക്ഷന്‍,'പൊന്നിയിന്‍ സെല്‍വന്‍ 1' പതിനെട്ടാമത്തെ ദിവസവും നേടിയത് കോടികള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (14:44 IST)
മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിന്‍ സെല്‍വന്‍ 1' സെപ്റ്റംബര്‍ 30 നാണ് തിയേറ്ററുകളില്‍ എത്തിയത്. മൂന്ന് ആഴ്ചകള്‍ പിന്നിട്ട സിനിമയുടെ പതിനെട്ടാമത്തെ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.

തിങ്കളാഴ്ച (ഒക്ടോബര്‍ 17)ന് 7 കോടിയിലധികം രൂപ കളക്ഷന്‍ സ്വന്തമാക്കാന്‍ ചിത്രത്തിനായി.ഏകദേശം 467 കോടി രൂപയാണ് ഇതുവരെ നേടിയത്.
തമിഴ്നാട്ടില്‍ 200 കോടി കടന്ന ആദ്യ ചിത്രമായി മാറി. കേരളം, കര്‍ണാടക, തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :