റിലീസ് ചെയ്ത് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡിലേക്ക്, പരിയേറും പെരുമാള ഹിന്ദി റീമേക്ക് റൈറ്റ്‌സ് സ്വന്തമാക്കി കരണ്‍ ജോഹര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 30 ഒക്‌ടോബര്‍ 2021 (08:58 IST)

2018ല്‍ പുറത്തിറങ്ങിയ മികച്ച തമിഴ് ചിത്രങ്ങളിലൊന്നായിരുന്നു പരിയേറും പെരുമാള്‍.ജനപ്രീതിക്കൊപ്പം നിരൂപകശ്രദ്ധയും ലഭിച്ച മാരി സെല്‍വരാജ് ചിത്രം ഹിന്ദിയിലേക്ക്.മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഹിന്ദി റീമേക്കിനെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്.
കരണ്‍ ജോഹര്‍ ഹിന്ദി റീമേക്ക് റൈറ്റ്‌സ് സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. കരണിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് സിനിമ ഹിന്ദി നിര്‍മ്മിക്കുമെന്നും കേള്‍ക്കുന്നു. റീമേക്കിന്റെ സംവിധായകനെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ തന്നെ പുറത്തുവരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :