കെ ആര്‍ അനൂപ്|
Last Modified ശനി, 15 മെയ് 2021 (09:05 IST)
ഇക്കഴിഞ്ഞ ദിവസമാണ് കര്‍ണന്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. തിയേറ്ററുകളില്‍ സിനിമ കാണാന്‍ പറ്റാതെ പോയ നിരവധി ആളുകള്‍ ഇതിനകം ചിത്രം കണ്ടു. കര്‍ണന്‍ ലൊക്കേഷന്‍ ഓര്‍മ്മകളിലാണ് നടന്‍ ലാല്‍. ധനുഷിനും ലാലിനും സംവിധായകന്‍ മാരി സെല്‍വരാജ് ഒരു രംഗത്തെക്കുറിച്ച് വിശദീകരിക്കുന്നത് കാണാം. എന്നാല്‍ അതില്‍ അല്പം ഹാസ്യം ചേര്‍ത്തുകൊണ്ടാണ് ലാല്‍ ലൊക്കേഷന്‍ ചിത്രം ഷെയര്‍ ചെയ്തത്.
'ദാ, അതാണു ഫിനിഷിംഗ് പോയിന്റ് ...
ആദ്യം എതുന്നവന്‍ രണ്ടാമത്'-കര്‍ണന്‍ എന്ന ഹാഷ് ടാഗിലാണ് ലാല്‍ ചിത്രം പങ്കുവെച്ചത്.
ഓരോ സീനുകളും താരങ്ങള്‍ക്ക് അഭിനയിച്ചു കാണിച്ചു കൊടുക്കാനും സംവിധായകന്‍ മുന്നില്‍ തന്നെ ഉണ്ടായിരുന്നു. അടുത്തിടെ പുറത്തുവന്ന കര്‍ണന്‍ മേക്കിങ് വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു.