ഇനി ബോളിവുഡിലേക്ക്, സല്‍മാന്‍ ഖാന്‍ ചിത്രം പ്രഖ്യാപിച്ച് എ ആര്‍ മുരുഗദോസ്,അപ്പോ വിജയോ?

Salman Khan AR Murugadoss
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 12 മാര്‍ച്ച് 2024 (15:21 IST)
Salman Khan AR Murugadoss
ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രം എ ആര്‍ മുരുഗദോസിനൊപ്പമാണ്. നിലവില്‍ സിനിമയുടെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. അതിനിടെ സംവിധായകന്‍ മറ്റൊരു പ്രോജക്ട് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്.അടുത്തതായി ഒരു ഹിന്ദി ചിത്രമായിരിക്കുമെന്നും അദ്ദേഹം ചെയ്യുന്നത്. ബോളിവുഡ് താരം സല്‍മാന്‍ ഖാനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമ വരുന്നു.

ഈദ് 2025ന് റിലീസ് ചെയ്യുന്ന തരത്തില്‍ ജോലികള്‍ സംവിധായകന്‍ പൂര്‍ത്തിയാക്കും.
എ ആര്‍ മുരുഗദോസിനൊപ്പം സിനിമ ചെയ്യുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായി കാത്തിരിക്കുകയാണെന്നും സല്‍മാന്‍ ഖാന്‍ എഴുതി. താനും വളരെ ആവേശഭരിതനാണെന്നും അവിസ്മരണീയമായ ഒരു സിനിമാ അനുഭവത്തിന് തയ്യാറാകൂ എന്നുമാണ് എ ആര്‍ മുരുഗദോസ് ചിത്രം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :