നയൻതാരയുടെ ആ ചിത്രം തിയേറ്ററിലേക്കില്ല, നേരെ ഓ.ടി.ടി റിലീസ് !

നിഹാരിക കെ എസ്| Last Modified വെള്ളി, 4 ഒക്‌ടോബര്‍ 2024 (14:37 IST)
Nayanthara
നയൻതാരയുടെ റിലീസ് ലിസ്റ്റിലെ മുൻനിര ചിത്രമാണ് ടെസ്റ്റ്. ഒരു വർഷമായി ചിത്രത്തിന്റെ പ്രഖ്യാപനം നടന്നിട്ട്. ജനുവരിയിൽ ഷൂട്ടിംഗ് പൂർത്തിയായതാണ്. മെയ് മാസം റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം പല കാരണങ്ങളാൽ റിലീസ് നടക്കാതെ വരികയായിരുന്നു. ഒരു സ്പോർട്സ് ഡ്രാമയാണ് ചിത്രം.

നയൻതാര, മാധവൻ, സിദ്ധാർത്ഥ്, മീര ജാസ്മിൻ എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നവാഗതനായ ശശികാന്ത് സംവിധാനം ചെയ്ത് വൈ നോട്ട് സ്റ്റുഡിയോ നിർമ്മിക്കുന്ന ചിത്രം ഓ.ടി.ടി റിലീസിനൊരുങ്ങുന്നു. വൈ നോട്ട് പ്രൊഡക്ഷൻ മേധാവിയായ നിർമ്മാതാവ് ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ ടെസ്റ്റ്. ചിത്രത്തിൻറെ രചനയും ശശികാന്തിൻറെതാണ്.

ചെന്നൈയിൽ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിനിടെ മൂന്ന് വ്യക്തികൾക്കിടയിൽ നടക്കുന്ന ചില കാര്യങ്ങളാണ് ചിത്രം പറയുന്നത്. നെറ്റ്ഫ്ലിക്സിലായിരിക്കും ചിത്രം എത്തുക എന്നാണ് സൂചന. എന്നാൽ റിലീസ് തീയതി സംബന്ധിച്ച് ഇതുവരെയും പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :